'ഞാന്‍ സെറ്റില്‍ എത്തിയപ്പോള്‍ എല്ലാവരും വളരെ വിചിത്രമായി പെരുമാറി, പിറുപിറുക്കുകയും മറ്റും ചെയ്യുന്നുണ്ട്, ആ സംഭവം ഞെട്ടിച്ചു'; ദുല്‍ഖറിന്റെ നായിക പറയുന്നു

ദുല്‍ഖര്‍ സല്‍മാന്റെ സോളോ എന്ന ചിത്രത്തില്‍ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് നേഹ ശര്‍മ്മ. തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ സജീവമാണ് താരം. നേഹയുടെ ഒരു മോര്‍ഫിംഗ് ചിത്രം ചര്‍ച്ചയാവുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. 2018ല്‍ പുറത്തുവന്ന ഈ ചിത്രത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നേഹ.

വെബ് സീരിസിന്റെ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് ഈ ചിത്രത്തെ കുറിച്ച് അറിയുന്നത്. ഈ സംഭവം തന്നെ ഞെട്ടിച്ചിരുന്നു എന്നാണ് നേഹ പറയുന്നത്. താന്‍ അഭിനയിക്കുന്ന വെബ് സീരിസിന്റെ സെറ്റില്‍ എത്തിയപ്പോഴാണ് മോര്‍ഫിംഗ് ചിത്രത്തെ കുറിച്ച് അറിയുന്നത്. താന്‍ സെറ്റില്‍ എത്തിയപ്പോള്‍ ആളുകള്‍ മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.

അപ്പോള്‍ ആ ചിത്രത്തെ കുറിച്ച് തനിക്ക് മനസ്സിലായില്ല. താന്‍ സെറ്റില്‍ എത്തിയപ്പോള്‍ എല്ലാവരും വളരെ വിചിത്രമായിട്ടായിരുന്നു പെരുമാറിയത്. പിറുപിറുക്കുകയും മറ്റും ചെയ്യുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലായില്ല. എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് തോന്നി. ഒടുവില്‍ ഒരാള്‍ വന്ന് വൈറലായ തന്റെ മോര്‍ഫിംഗ് ചിത്രത്തെ കുറിച്ച് പറയുകയായിരുന്നു.

ഏത് ചിത്രമാണ് എന്ന രീതിയില്‍ താന്‍ കണ്ടു. ചിത്രം തന്നെ അക്ഷരംപ്രതി ഞെട്ടിക്കുകയായിരുന്നു. ചെയ്തത് ആരാണെങ്കിലും വളരെ ക്രിയേറ്റീവായിട്ടാണ് ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ താന്‍ അസ്വസ്ഥയായി. എന്നാല്‍ പിന്നീട് ഓക്കെ ആയി. കുഴപ്പമില്ലെന്ന് സ്വയം പറഞ്ഞ് മനസ്സിലാക്കി. ആ ചിത്രത്തിന് പിന്നിലുള്ള സത്യം എന്താണെന്ന് അറിയാം എന്നാണ് നേഹ ഒരു അഭിമുഖത്തില്‍ പറയുന്നത്.

മോര്‍ഫിംഗ് ചിത്രം വിവാദമായതോട വിഷയത്തില്‍ പ്രതികരിച്ച് നേഹ എത്തിയിരുന്നു. യഥാര്‍ത്ഥ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് താരം പ്രതികരിച്ചത്. ആളുകള്‍ സ്ത്രീവിരുദ്ധരാകുന്നത് വളരെ സങ്കടകരമാണ്… ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നത് നിര്‍ത്തുക… ഇതാണ് യഥാര്‍ത്ഥ ചിത്രം…’, എന്നാണ് നേഹ ട്വീറ്റ് ചെയ്തിരുന്നത്.

Latest Stories

മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്; അത്രയും വലിയ ടോര്‍ച്ചര്‍ ഞാൻ അനുഭവിക്കുകയായിരുന്നു: ഹണി റോസ്

ഹാവൂ ഒരാൾ എങ്കിലും ഒന്ന് പിന്തുണച്ചല്ലോ, സഞ്ജു തന്നെ പന്തിനെക്കാൾ മിടുക്കൻ, അവനെ ടീമിൽ എടുക്കണം; ആവശ്യവുമായി മുൻ താരം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട'; അനധികൃത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

" ഞങ്ങൾ മൂന്നു പേരുടെയും ഒത്തുചേരൽ വേറെ ലെവൽ ആയിരിക്കും"; നെയ്മർ ജൂനിയറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'ഒരിക്കലും നടക്കാത്ത സ്വപനം'; കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന് പറഞ്ഞ ട്രംപിന് ചുട്ടമറുപടിയുമായി ട്രൂഡോ

ആവേശം തുടരാന്‍ 'ടോക്‌സിക്'; യാഷിന്റെ കിടിലന്‍ എന്‍ട്രി, ഗീതു മോഹന്‍ദാസ് ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്

ഓസ്ട്രേലിയ ഒകെ ഒന്ന് കാണിക്കാൻ ടീം അവനെ ടൂർ കൊണ്ടുപോയതാണ്, മുൻവിധികളോടെ മാനേജ്മെന്റ് അദ്ദേഹത്തെ ചതിച്ചു: സഞ്ജയ് മഞ്ജരേക്കർ

അന്ന് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി ചിരിച്ചു നിന്നു.. പരാതി നല്‍കിയത് നിയമോപദേശം തേടിയ ശേഷം; ഹണിയുടെ പരാതി

ഉത്സവ, വിവാഹ ആഘോഷങ്ങള്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് കരുത്തേകി; വരുമാനക്കുതിപ്പില്‍ 39% വര്‍ദ്ധനവ്; ഇന്ത്യയിലും ഗള്‍ഫിലും മികച്ച നേട്ടം

ചരിത്രത്തിൽ ഇത് ആദ്യം; കത്തോലിക്കാ സഭയുടെ ഉന്നത പദവിയിൽ വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ