ഒരു സീന്‍ എടുക്കുന്നതിന് ഇടയില്‍ പെട്ടെന്ന് അദ്ദേഹം കട്ട് വിളിച്ചു.. അഭിനയിക്കുന്നതാണോ റിഹേഴ്‌സലാണോ എന്ന് മനസിലാവാറില്ല: നെല്‍സണ്‍

‘ജയിലര്‍’ സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍ തന്നെ അറിയിക്കാന്‍ മോഹന്‍ലാല്‍ സാര്‍ വിളിച്ചിരുന്നുവെന്ന് നെല്‍സണ്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനെ കാസ്റ്റ് ചെയ്യണമെന്ന് ആദ്യമേ മനസിലുണ്ടായിരുന്നുവെന്നും നെല്‍സണ്‍ വ്യക്തമാക്കിയിരുന്നു. താരത്തിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങളാണ് നെല്‍സണ്‍ പങ്കുവച്ചരിക്കുന്നത്.

”മോഹന്‍ലാല്‍ സ്വാഭാവികമായി മാത്രം അഭിനയിക്കുന്ന ഒരു നടനാണ്. അദ്ദേഹത്തിന്റെ ഒരു സീന്‍ എടുക്കുന്നതിന് ഇടയില്‍ പെട്ടെന്ന് അദ്ദേഹം കട്ട് വിളിച്ചു. എന്താണ് കാര്യമെന്ന് മനസിലായില്ല. ഇത് ടേക്കായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു. സത്യത്തില്‍ ലാല്‍ സര്‍ അത് റിഹേഴ്സലാണെന്നാണ് കരുതിയത്.”

”അദ്ദേഹം അഭിനയിക്കുകയാണോ റിഹേഴ്‌സല്‍ എടുക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. അത്രയ്ക്ക് സ്വാഭാവികതയോടെയാണ് അദ്ദേഹം അഭിനയിക്കുന്നത്. ബ്രില്യന്റ് നടനാണ് ലാല്‍ സാറെന്ന് അപ്പോള്‍ കണ്ടിരുന്നവരൊക്കെ പറഞ്ഞു. എക്‌സട്രാ ഓര്‍ഡിനറി നടനാണ് അദ്ദേഹം.”

”അതൊന്നും ഞാന്‍ പറയേണ്ട കാര്യമില്ല, അദ്ദേഹത്തിന്റെ പ്രകടനം കാണുന്നവര്‍ക്കൊക്കെ അത് അറിയാം. എനിക്കും വലിയൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു അത്. നമുക്ക് എന്താണോ വേണ്ടത് അത് ലൈറ്റായിട്ട് അദ്ദേഹത്തിനോട് പറഞ്ഞാല്‍ മതി. അത് നമ്മുടെ പ്രതീക്ഷകള്‍ക്കും അപ്പുറം ചെയ്ത് വയ്ക്കും ലാല്‍ സാര്‍.”

”പിന്നെ ഭയങ്കര സിംപിളായ ഒരു നല്ല മനുഷ്യനാണ് അദ്ദേഹം. എപ്പോഴും ഉത്സാഹവാനായിരിക്കും. എന്നിട്ട് ചുറ്റുപാടും ഉള്ളവരിലേക്കും ആ പോസിറ്റീവ് എനര്‍ജി പകരും. അസിസറ്റന്റ് ഡയറക്ടര്‍ മുതല്‍ എല്ലാ സാങ്കേതിക പ്രവര്‍ത്തകരെയും വളരെ കംഫര്‍ട്ടബിളാക്കി നിര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത” എന്നാണ് നെല്‍സണ്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍