സര്‍, നിങ്ങള്‍ക്കും എന്നോട് ദേഷ്യമുണ്ടോ? എന്ന് ചോദിച്ചിരുന്നു, അദ്ദേഹം അന്ന് മിണ്ടാതെ പോയി..; ബീസ്റ്റ് പരാജയത്തെ കുറിച്ച് നെല്‍സണ്‍

‘ജയിലര്‍’ സിനിമയ്ക്ക് ഗംഭീര പ്രതികരണങ്ങള്‍ ലഭിക്കുന്നതിനിടെ നെല്‍സന്റെ ‘ബീസ്റ്റ്’ ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. വിജയ്‌യെ നായകനാക്കി ഒരുക്കിയ ബീസ്റ്റ് പരാജയപ്പെട്ടതിന്റെ ക്ഷീണം നെല്‍സണിന് ഇതോടെ തീര്‍ന്നുവെന്ന രീതിയിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ജയിലര്‍ എത്തിയതിന് ശേഷം വിജയ് തനിക്ക് മെസേജ് അയച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നാണ് നെല്‍സണ്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”അഭിനന്ദനങ്ങള്‍ നെല്‍സണ്‍, നിന്നെ ഓര്‍ത്ത് ഒരുപാട് സന്തോഷിക്കുന്നു” എന്നാണ് അദ്ദേഹം നെല്‍സണ് മെസേജ് അയച്ചത്. വിജയ് സാറാണ് തനിക്ക് രജനി സാറിനോട് കഥ പറയാനുള്ള ധൈര്യം തന്നതെന്ന് മുമ്പ് നെല്‍സണ്‍ പറഞ്ഞിട്ടുണ്ട്.

”വിജയ് സാറുമായി എപ്പോഴും സംസാരിക്കാറുണ്ട്. ബീസ്റ്റ് സിനിമയുടെ പ്രതികരണവും ഇതും തമ്മില്‍ ഒരു ബന്ധവുമില്ല. ബീസ്റ്റ് സിനിമ കുറച്ച് പേര്‍ക്ക് ഇഷ്ടപ്പെട്ടു, ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. സത്യസന്ധമായി പരിശ്രമിച്ചു. എന്നോട് എന്ത് പറഞ്ഞുവോ, ഞാന്‍ അതെടുത്തു. അതവിടെ തീര്‍ന്നു. ഇനി അടുത്ത തവണ ചെയ്യുമ്പോള്‍ ഇതില്‍ നിന്നും മാറി ചെയ്യും.”

”ഒരുതവണ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, ”സര്‍, നിങ്ങള്‍ക്കും എന്നോട് ദേഷ്യമുണ്ടോ?”. ഞാനെന്തിന് നിന്നോട് ദേഷ്യപ്പെടണമെന്ന് അദ്ദേഹം സംശയത്തോടെ ചോദിച്ചു. അല്ല സര്‍ പടത്തിന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. അതുകൊണ്ട് ചോദിച്ചതാണെന്നു പറഞ്ഞു. സര്‍ ഇത് കേട്ട് ഒന്നും മിണ്ടാതെ പോയി.”

”അതിന് ശേഷം എന്നെ വിളിച്ചു വരുത്തി അദ്ദേഹം പറഞ്ഞു, എനിക്കും നിനക്കും ഇടയിലുള്ള അടുപ്പം ഒരു പടം മാത്രമാണോ? എന്നോട് ഇങ്ങനെ ചോദിച്ചതില്‍ ഒരുപാട് വിഷമമുണ്ട് എന്ന് പറഞ്ഞു. അങ്ങനയല്ല സര്‍, കുറേപേര്‍ ഇങ്ങനെയൊക്കെ പറയുന്നു, അതുകൊണ്ട് ചോദിച്ചതാണെന്നു പറഞ്ഞു.”

”അത് വേറെ, ഇതു വേറെ. ഇത് വര്‍ക്കായില്ലെങ്കില്‍ വേറൊരു സിനിമ ചെയ്യും എന്നായിരുന്നു പ്രതികരണം” എന്നാണ് നെല്‍സണ്‍ പറയുന്നത്. അതേസമയം, ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ജയിലര്‍ രണ്ട് ദിവസം കൊണ്ട് 150 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ