സ്കൂളിൽ പോലും ഇത്ര നന്നായി പഠിച്ചിട്ടില്ല: കല്ല്യാണി പ്രിയദർശൻ

മനു സി കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് കല്ല്യാണി പ്രിയദർശൻ നായികയായിയെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’. ഫുട്ബോൾ കമന്റേറ്ററാവാൻ ആ​ഗ്രഹിക്കുന്ന ഫാത്തിമ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Image

കഥ നടക്കുന്നത് മലപ്പുറത്ത് ആയതുകൊണ്ട് തന്നെ സിനിമയിലുടനീളം മലപ്പുറം ഭാഷയാണ് കല്ല്യാണിക്ക് സംസാരിക്കേണ്ടത്. സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുമ്പോൾ ഡയലോഗുകൾ പഠിക്കുന്ന കല്ല്യാണിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Image

സ്കൂളിലായിരിക്കുമ്പോൾപ്പോലും ഇത്ര ആത്മാർത്ഥമായി പഠിച്ചിട്ടില്ലെന്നാണ് എക്സിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് കല്യാണി നൽകിയ തലക്കെട്ട്. നടി സുരഭി ലക്ഷ്മിയുടെ സഹായത്തോടെയാണ് കല്ല്യാണി സിനിമയ്ക്ക് വേണ്ടി മലപ്പുറം ഭാഷ പഠിച്ചത്.

Read more

അനീഷ് ജി മേനോൻ, ഷഹീൻ സിദ്ദിഖ്, സുധീഷ്, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്.  ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്