മലയാളത്തിന് പുതിയൊരു നായികയെക്കൂടി പരിചയപ്പെടുത്തി ബാലചന്ദ്ര മേനോന്‍

മലയാള സിനിമയ്ക്ക് പുതിയൊരു നായികയെക്കൂടി പരിചയപ്പെടുത്തി ബാലചന്ദ്രമേനോന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ എന്നാലും ശരത്ത് എന്ന ചിത്രത്തിലൂടെയാണ് പുതിയ നായികയെ ബാലചന്ദ്ര മേനോന്‍ പരിചയപ്പെടുത്തിയത്. സിനിമയിലൂടെ പരിചയപ്പെടുത്തുന്നതിന് മുന്‍പായി ഇന്ന് അദ്ദേഹം വീഡിയോയിലൂടെ തന്റെ നായികയെ പരിചയപ്പെടുത്തി. പാര്‍വതി എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും ഇപ്പോള്‍ തന്നെ പാര്‍വതിമാര്‍ ധാരാളമുള്ള സിനിമയിലേക്ക് നിധി എന്ന പേരോടെയാണ് ബാലചന്ദ്ര മേനോന്‍ തന്റെ നായികയെ പരിചയപ്പെടുത്തിയത്.

എലിസബത്ത് എന്ന കഥാപാത്രത്തെയാണ് പാര്‍വതി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. തന്റെ നായിക ചെറുപ്പമായിരിക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ നായികയെ തേടി ഒരുപാട് അലഞ്ഞതായി ബാലചന്ദ്ര മേനോന്‍ പറയുന്നുണ്ട്. നമ്മുടെ നിലവിലുള്ള നായികമാരിലൊന്നും തനിക്ക് ആവശ്യമായ ചെറുപ്പം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതിനാലാണ് പുതുമുഖമായ എന്നാല്‍ അത്ര പുതുമുഖമല്ലാത്ത പാര്‍വതിയിലേക്ക് എത്തിച്ചേര്‍ന്നതെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു.