അടുത്ത ചിത്രം പ്രഭാസിനൊപ്പം; ആദ്യ ദിനം 150 കോടി ഉറപ്പ്; അവകാശവാദവുമായി സന്ദീപ് റെഡ്ഡി വംഗ

‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രൺബിർ കപൂർ നായകനായെത്തിയ ‘അനിമൽ’ സ്ത്രീവിരുദ്ധതകൊണ്ട് നിരവധി വിമർശനങ്ങളാണ് നേരിട്ടത്.

തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലെത്തിയപ്പോഴും നിരവധി ആളുകളാണ് ചിത്രത്തിനെതിരെ വിമർശനവുമായി എത്തിയത്. അതേസമയം ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും മറ്റും വളരെ കയ്യടക്കത്തോടെയും മികവോട് കൂടിയുമാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രശംസയും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സന്ദീപ് റെഡി വംഗ. അടുത്ത സിനിമ പ്രഭാസിനൊപ്പമായിരിക്കുമെന്നും, ചിത്രം ആദ്യ ദിനം തന്നെ 150 കോടി കളക്ഷൻ സ്വന്തമാക്കുമെന്നും സന്ദീപ് റെഡ്ഡി അവകാശപ്പെടുന്നു.

“തീര്‍ച്ചായും അടുത്ത ചിത്രം ഓടുന്ന സബ്ജക്ടാണ് അതിനാല്‍ ഭയമില്ല. സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾക്കൊപ്പം പ്രഭാസിന്‍റെയും എന്‍റെയും കോമ്പിനേഷനും ചേരുമ്പോള്‍ തന്നെ തുടക്കത്തിലെ മുടക്കിയ പണം കിട്ടും. ടീസർ, ട്രെയിലർ, ഗാനങ്ങൾ എന്നിവയിലൂടെ റിലീസിന് മുന്‍പ് പ്രേക്ഷക ശ്രദ്ധ പരാമവധി പിടിച്ചുപറ്റാൻ സാധിക്കും എല്ലാം നന്നായി നടക്കുന്നുണ്ടെങ്കിൽ റിലീസ് ദിവസം ചിത്രം 150 കോടി രൂപ നേടും.

അതൊരു കച്ചവട കണക്കാണ് ചിലപ്പോള്‍ ഇത് ലോകമെമ്പാടും ആയിരിക്കും അല്ലെങ്കില്‍ ഇന്ത്യയില്‍ മാത്രം ആയിരിക്കും. മെറ്റീരിയൽ നല്ലതാണെങ്കിൽ ഇതുപോലൊരു സിനിമയ്ക്ക് ഒറ്റ ദിവസം കൊണ്ട് 150 കോടി രൂപയോളം ഇന്ത്യയില്‍ തന്നെ നേടും.” എന്നാണ് ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സന്ദീപ് റെഡ്ഡി അവകാശപ്പെട്ടത്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ