ഇന്ത്യയിലുള്ളവര്‍ക്ക് എന്നോട് നല്ല സ്‌നേഹം, വിളിക്കുന്ന പേര് കേട്ട് അമ്പരന്നുപോയി: നിക് ജൊനാസ്

ഇന്ത്യയിലെ ചില ഫോട്ടോഗ്രാഫര്‍മാര്‍ തന്നെ അഭിസംബോധന ചെയ്യുന്നത് ജിജു(സഹോദരിയുടെ ഭര്‍ത്താവ്) എന്നാണെന്ന് നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസ്. അടുത്തിടെ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവതാരക ജിജു എന്ന് നിക്കിനെ വിളിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ജിജു എന്നുമാത്രമല്ല പല പേരുകളിലും തന്നെ വിളിക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നിത അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഗ്രാന്‍ഡ് ലോഞ്ച് ഇവന്റില്‍ പ്രിയങ്കക്കൊപ്പം ഇന്ത്യയിലെത്തിയിരുന്നു.അന്ന് എന്നെ ‘ജിജു’ എന്നായിരുന്നു അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാരില്‍ ചിലര്‍ വിളിച്ചത് നിക്ക് പറഞ്ഞു.

അവിടെ ഉണ്ടായിരുന്ന മറ്റൊരു ഫോട്ടോഗ്രാഫര്‍ ‘ നിക്കുവാ…’ എന്നും വിളിച്ചുവെന്നും താരം പറഞ്ഞു. ഇന്ത്യയെ താന്‍ ഏറെ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ നിക്ക് ഇത്തരത്തില്‍ സംബോധന ചെയ്യുന്നതില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഭക്ഷണത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും നിക്ക് അഭിമുഖത്തില്‍ വെളിപ്പെടുത്തി. ലാബ് ജാമും സ്പ്രിംഗ് റോളും ജിലേബിയും സമൂസയും ഇഷ്ടമാണ്. എന്നാല്‍ അച്ചാറുകള്‍ വളരെ എരിവുള്ളതിനാല്‍ കഴിക്കാന്‍ കഴിയില്ലെന്ന് നിക് ജൊനാസ് പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ