കരഞ്ഞു കൊണ്ട് ബാഗില്‍ നിന്നും നോട്ടും ചില്ലറയും അമ്മ നുള്ളിപ്പെറുക്കുന്നത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്..; ദുരനുഭവം വെളിപ്പെടുത്തി നിഖില വിമല്‍

കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി നിഖില വിമല്‍. ആദ്യം അഭിനയിച്ച ഷൂട്ടിംഗ് മുടങ്ങി. പിന്നീട് 150 ഓളം ദിവസം മറ്റൊരു സിനിമ ചെയ്‌തെങ്കിലും തന്റെ സീനുകള്‍ സിനിമയില്‍ നിന്നും വെട്ടിക്കളഞ്ഞിരുന്നു. ഇങ്ങനെ വിഷമവും നിരാശയും തോന്നിയ ഒരുപാട് അനുഭവങ്ങളുണ്ട് എന്നാണ് നിഖില വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

”തുടക്കകാലത്ത് ഞാന്‍ ചില തമിഴ് സിനിമകളില്‍ അഭിനയിച്ചു. അന്നൊന്നും സിനിമയെ കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നു. ഒരനുഭവം പറയാം, ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലേക്ക് പോയതാണ് ഞാനും അമ്മയും. ഇടയ്ക്ക് വച്ച് ഷൂട്ടിംഗ് മുടങ്ങി. സിനിമയുടെ പ്രവര്‍ത്തകര്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു ഞങ്ങളെ ട്രെയിനില്‍ കയറ്റി ഇരുത്തി.”

”ഒടുവില്‍ ടിടിഇ വന്നപ്പോള്‍ ടിക്കറ്റുമില്ല, റിസര്‍വേഷനുമില്ല. ഞങ്ങളുടെ കയ്യില്‍ കാശും കുറവാണ്. അമ്മ കരഞ്ഞു കൊണ്ട് ബാഗില്‍ നിന്നും നോട്ടും ചില്ലറയും നുള്ളിപ്പെറുക്കുന്നത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. മറ്റൊരു സംഭവം 150 ദിവസത്തോളം നീണ്ട ഒരു ഷൂട്ടിംഗ് ആണ്. ഇന്ന് 150 എന്നൊക്കെ പറഞ്ഞാല്‍ ബ്രഹ്‌മാണ്ഡ സിനിമയാണ്.”

”40 ദിവസത്തോളം ചിത്രീകരിച്ച സീന്‍ ഡബ്ബിങ് ചെയ്ത് തിയേറ്ററില്‍ എത്തിയപ്പോള്‍ അപ്രത്യക്ഷമായി. അങ്ങനെ വിഷമവും നിരാശയും തോന്നിയ ഒരുപാട് അനുഭവങ്ങളുണ്ട്. ഒരു സിനിമ റിലീസായി തൊട്ടുപിന്നാലെ അടുത്ത ഓഫര്‍ വന്നില്ലെന്ന് വിഷമിക്കുന്നവരെ കണ്ടിട്ടുണ്ട്. അവിടെയാണ് ഇതൊന്നുമൊരു സ്ട്രഗിള്‍ അല്ല എന്ന് ഞാന്‍ പറയുന്നത്.”

”കുറച്ചു കൂടി ക്ഷമ വേണം എന്ന് അടുപ്പമുള്ള പലരോടും പറയാറുണ്ട്” എന്നാണ് നിഖില പറയുന്നത്. അതേസമയം, ജയറാം ചിത്രം ‘ഭാഗ്യദേവത’യില്‍ ബാലതാരമായി എത്തിയ നിഖില, ദിലീപിന്റെ ‘ലവ് 24×7’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ‘ഗെറ്റ് സെറ്റ് ബേബി’ ആണ് ഇനി റിലീസിനൊരുങ്ങുന്ന നിഖിലയുടെ പുതിയ സിനിമ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം