അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന് മനസിലായി.. സ്‌ക്രിപ്റ്റ് തരാന്‍ കഴിയില്ലെന്നും പറഞ്ഞു, അതുകൊണ്ട് മേപ്പടിയാനില്‍ അഭിനയിച്ചില്ല: നിഖില വിമല്‍

വിഷ്ണു മോഹന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് മേപ്പടിയാന്‍. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രത്തില്‍ അഞ്ജു കുര്യന്‍ ആണ് നായികയായത്. ചിത്രത്തില്‍ നായികയായി നടി നിഖില വിമലിനെ പരിഗണിച്ചിരുന്നു. എന്തുകൊണ്ടാണ് മേപ്പടിയാന്‍ ചിത്രത്തോട് നോ പറഞ്ഞത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിഖില ഇപ്പോള്‍.

അഭിനയിക്കാന്‍ ഒന്നുമില്ലായിരുന്നു. സത്യായിട്ടും. ആദ്യമായി എന്നോട് കഥ പറയാന്‍ വന്നപ്പോള്‍ ജീപ്പില്‍ വരുന്നെന്നും ജീപ്പില്‍ പോകുന്നെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌ക്രിപ്റ്റ് ചോദിച്ചപ്പോള്‍, സ്‌ക്രിപ്റ്റ് കുത്തിവരച്ചിരിക്കുകയാണെന്നും തരാന്‍ കഴിയില്ലെന്നും പറഞ്ഞു.

അപ്പോള്‍ എനിക്ക് മനസിലായി അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന്. അങ്ങനെയാണ് ഞാന്‍ ചെയ്യാതിരുന്നത്. ശരിക്കും ഒന്നും ഉണ്ടായിരുന്നില്ല. അഞ്ജു ചെയ്യുമ്പോഴേക്ക് ക്യാരക്ടര്‍ ഡെവലപ് ചെയ്തിട്ടുണ്ട്. എന്റെയടുത്ത് പറഞ്ഞപ്പോള്‍ ജീപ്പില്‍ പോണതേയുള്ളൂ. അനുശ്രീയുടെ അടുത്ത് പറഞ്ഞപ്പോള്‍ ജീപ്പില്‍ വരുന്നതേയുണ്ടായിരുന്നുള്ളൂ.

എന്റെ ക്യാരക്ടറിനെ കുറച്ച് ഡവലപ് ചെയ്യാന്‍ പറ്റുമോയെന്ന സ്പേസില്‍ അല്ല ആ സിനിമ ഇരിക്കുന്നത്. ഒന്നും ചെയ്യാനില്ലെന്ന് വിചാരിച്ചാണ് ചെയ്യാതിരുന്നത് എന്നാണ് നിഖില ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മേപ്പടിയാനില്‍ അഭിനയിക്കാതിരുന്നതില്‍ വിഷ്ണുവിന് വളരെ വിഷമമായെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ടെന്നും നടി പറയുന്നുണ്ട്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍