ഇവിടെയുള്ളവര്‍ തെറിവിളി, പക്ഷെ തമിഴ്‌നാട്ടില്‍ ഹിറ്റ്.. ദിവസവും നൂറില്‍ കൂടുതല്‍ പേര്‍ എന്നെ ഇന്‍സ്റ്റയില്‍ മെന്‍ഷന്‍ ചെയ്യും: നിഖില വിമല്‍

‘ഗുരുവായൂരമ്പല നടയില്‍’ സിനിമ ഇറങ്ങിയപ്പോള്‍ കേരളത്തിലുള്ളവര്‍ തന്നെ തെറിവിളിയാണെങ്കില്‍ തമിഴ്‌നാട്ടില്‍ തനിക്ക് സ്വീകരണമാണ് ലഭിച്ചതെന്ന് നടി നിഖില വിമല്‍. നിഖില അവതരിപ്പിച്ച പാര്‍വതി എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രൊ സോംഗ് ആയി ‘അഴകിയ ലൈല’ എന്ന ഹിറ്റ് ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

തമിഴ്‌നാട്ടില്‍ ഇത് ട്രെന്‍ഡ് ആയി മാറിയിരുന്നു. സിനിമ ഇറങ്ങിയ ശേഷം ദിവസവും നൂറിലധികം പേര്‍ ഇന്‍സ്റ്റയില്‍ പാട്ടിനൊപ്പം മെന്‍ഷന്‍ ചെയ്യുമായിരുന്നു. മാരി സെല്‍വരാജിന്റെ വാഴൈ എന്ന തമിഴ് സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ തനിക്കത് നേരിട്ട് കാണാനായി എന്നാണ് നിഖില പറയുന്നത്.

തമിഴ്നാട്ടില്‍ ഈ പാട്ട് ട്രെന്‍ഡിങ് ആയിരുന്നു. അവരുടെ ഹിറ്റ് സോംഗ് ആണല്ലോ, അതുകൊണ്ടായിരിക്കാം. ഇവിടെയുള്ളതിനേക്കാള്‍ ഹിറ്റായിരുന്നു തമിഴ്നാട്ടില്‍ അഴകിയ ലൈലാ. ഗുരുവായൂരമ്പല നടയില്‍ ഒരു പീക്ക് മൊമന്റിലാണല്ലോ ആ പാട്ട് വരുന്നത്.

അതുകൊണ്ട് എനിക്ക് എവിടെയും ഈ പാട്ടിനെ കുറിച്ച് ഷെയര്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു. പക്ഷെ സിനിമ ഇറങ്ങിയ ശേഷം ദിവസവും നൂറില്‍ കൂടുതല്‍ പേര്‍ ഇന്‍സ്റ്റയിലും മറ്റും സ്റ്റോറിയില്‍ പാട്ടിനൊപ്പം മെന്‍ഷന്‍ ചെയ്യുമായിരുന്നു. ഒ.ടി.ടി റിലീസ് വരെ എല്ലാ ദിവസവും എന്ന പോലെ ഇങ്ങനെ മെന്‍ഷന്‍ വരുമായിരുന്നു.

സിനിമ ഇറങ്ങിയപ്പോള്‍ ഒറ്റ എക്സ്പ്രഷനില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞ് ഇവിടെയുള്ളവര്‍ തെറിവിളിയായിരുന്നു. പക്ഷെ ആ സമയത്ത് തമിഴ്നാട്ടില്‍ ചെന്നപ്പോള്‍ പടത്തിന്റെ വിജയത്തെ എങ്ങനെ കാണുന്നു എന്നായിരുന്നു ചോദ്യം. പ്രത്യേകിച്ചൊന്നും തോന്നുന്നില്ല എന്നായിരുന്നു എന്റെ മറുപടി എന്നാണ് നിഖില ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പ്രതികരിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ