ആദ്യരാത്രിയും പെണ്ണുകാണലും സിനിമയില്‍ മാത്രമേയുള്ളു എന്നാണ് ഞാന്‍ കരുതിയിരുന്നത്, അതൊന്നും സപ്പോര്‍ട്ട് ചെയ്യില്ല: നിഖില വിമല്‍

പെണ്ണുകാണല്‍ താന്‍ സപ്പോര്‍ട്ട് ചെയ്യുന്ന കാര്യമല്ലെന്ന് നടി നിഖില വിമല്‍. ആദ്യരാത്രിയും പെണ്ണുകാണലും സിനിമയില്‍ മാത്രമുള്ളതാണ് എന്നായിരുന്നു താന്‍ വിചാരിച്ചിരുന്നത്, അതൊന്നും താന്‍ ജീവിതത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്ന കാര്യങ്ങള്‍ അല്ല എന്നാണ് നിഖില പറയുന്നത്.

‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ എന്ന വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നിഖില സംസാരിച്ചത്. ”ഈ സെറ്റുസാരിയൊക്കെ ഉടുത്ത് ഒരുങ്ങി നിന്നുള്ള പെണ്ണുകാണലും ആദ്യരാത്രിയുമൊക്കെ സിനിമയില്‍ മാത്രമുള്ള ഒന്നാണ് എന്നായിരുന്നു കുറേകാലം ഞാന്‍ കരുതിയിരുന്നത്.”

”ജീവിതത്തില്‍ ഞാന്‍ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന കാര്യമല്ല പെണ്ണു കാണല്‍. ഇപ്പോള്‍ കാര്യങ്ങള്‍ കുറേ മാറിയിട്ടുണ്ട്, എന്റെ സുഹൃത്തുക്കളില്‍ പലരും വിവാഹം കഴിച്ചത്, പെണ്ണും പയ്യനും കോഫി ഷോപ്പില്‍ പോയി നേരിട്ട് സംസാരിച്ച് അവര്‍ക്ക് ഓകെ ആണെന്ന് തോന്നിയപ്പോള്‍ പിന്നീട് ഫാമിലി സംസാരിക്കട്ടെ എന്ന രീതിയിലാണ്.”

”ഓരോ വ്യക്തികളുമാണ് തീരുമാനിക്കേണ്ടത് നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കെന്താണ് വേണ്ടത് എന്ന്. നിങ്ങള്‍ക്കൊരു പാര്‍ട്ണറെയാണ് വേണ്ടതെങ്കില്‍ നിങ്ങള്‍ കല്യാണം കഴിക്കുക. അതില്ലാതെ തന്നെ നിങ്ങളുടെ ജീവിതം നന്നായി ജീവിക്കാന്‍ പറ്റുമെങ്കില്‍ അതു നോക്കാം. അതിനുള്ള ഓപ്ഷന്‍ ഇന്നുണ്ട്.”

”ആ സമയത്ത് ഇത്ര സ്ത്രീധനം കിട്ടിയാലേ കല്യാണം നടക്കൂ എന്നൊക്കെ പറയുന്നത് ശരിയല്ല. നിങ്ങളുടെ കാര്യങ്ങള്‍ നിങ്ങള്‍ ആണ് തീരുമാനിക്കേണ്ടത്. സ്ത്രീധനം കൊടുത്തതിന്റെയും കുറഞ്ഞതിന്റെയുമൊക്കെ പേരില്‍ ഇവിടെ ഒരുപാട് പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍ ഓരോ വ്യക്തികളും തീരുമാനിക്കുക, എനിക്കിതു വേണ്ട എന്നത്.”

”ഇതുകൊണ്ടല്ല ലൈഫ് മുന്നോട്ടു പോവേണ്ടത് എന്നു തീരുമാനിക്കുക. അങ്ങനെ സ്ത്രീധനം ചോദിക്കുന്ന ഒരാളെ കല്യാണം കഴിക്കില്ല എന്നു തീരുമാനിക്കാമല്ലോ, അതിനുള്ള ഓപ്ഷന്‍ ഉണ്ടല്ലോ. അയാള്‍ കഴിച്ചില്ലെങ്കില്‍ നിങ്ങളുടെ വിവാഹമേ നടക്കില്ല എന്നൊന്നുമില്ല” എന്നാണ് നിഖില വിമല്‍ പറയുന്നത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി