'ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പുണ്ട്, ആദിയും ഞാനും ഇതില്‍ പ്രതികരിച്ചിട്ടില്ല, എന്നാല്‍ എനിക്ക് പ്രണയമുണ്ട്'; തുറന്നു പറഞ്ഞ് നിക്കി ഗല്‍റാണി

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി മാറിയ താരമാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളി ചിത്രം ‘1982’യിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്. തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതയാകുമെന്നും നിക്കി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

തെന്നിന്ത്യന്‍ താരം ആദി പിനിസെട്ടി ആണ് നിക്കിയുടെ കാമുകന്‍ എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ആദിയുടെ അച്ഛന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തതും ആദിക്കൊപ്പം എയര്‍പോര്‍ട്ടില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളും ആയിരുന്നു ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍. എന്നാല്‍ താനും ആദിയും നല്ല സുഹൃത്തുക്കളാണ് എന്നാണ് നിക്കി ഗല്‍റാണി പറയുന്നത്.

ഏറ്റവും നല്ല സുഹൃത്തുക്കളാണ് ആദിയും താനും. ഒരേ വഴിയില്‍ യാത്ര ചെയ്യുന്നവര്‍. ചെന്നൈയില്‍ അടുത്തടുത്ത അപ്പാര്‍ട്ടമെന്റിലാണ് താമസം. തങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പുണ്ട്. ആദിയും താനും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ തനിക്ക് പ്രണയമുണ്ട്. വിവാഹം എപ്പോഴായിരിക്കുമെന്നും അത് ആരുടെ കൂടെയാണെന്നും എല്ലാവരെയും വൈകാതെ അറിയിക്കും.

മൂന്നു സിനിമകളില്‍ ആദിയും താനും ഒന്നിച്ചു. ആദിയോടൊപ്പം അഭിനയിച്ച യാഗവരായിനം നാ കാക്ക, മരഗാധ നാനയം എന്നിവ തന്റെ പ്രിയ ചിത്രങ്ങളാണ്. ആദിയുടെയും തന്റെയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധം. ആദിയുടെ അച്ഛന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തത് മറക്കാനാവാത്ത അനുഭവമാണ് എന്ന് നിക്കി ഗല്‍റാണി കൗമുദി ഫ്‌ളാഷിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം