തല്ലുകൊള്ളിത്തരം, അനുസരണക്കേട് എന്നാണ് പറഞ്ഞിരുന്നത്, സിനിമയില്‍ വരാതിരിക്കാന്‍ ധ്യാനത്തിന് വരെ കൊണ്ടുപോയി: നിലീന്‍ സാന്ദ്ര

‘കരിക്ക്’ വെബ് സീരിസിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് നിലീന്‍ സാന്ദ്ര. കരിക്കിലെ ‘സാമര്‍ത്ഥ്യ ശാസ്ത്രം’ എന്ന സീരിസിന്റെ തിരക്കഥയും നിലീന്റെത് ആണ്. എന്നാല്‍ സിനിമയോടാണ് തനിക്ക് താല്‍പര്യം എന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കി എന്ന് പറയുകയാണ് നിലീന്‍.

സിനിമയോടാണ് താല്‍പര്യമെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും തീരെ സപ്പോര്‍ട്ട് ഇല്ലായിരുന്നു. കാര്യം അറിഞ്ഞപ്പോള്‍ വീട്ടില്‍ ഭയങ്കര പ്രശ്നമായിരുന്നു. നാടകവും സ്‌കിറ്റുമെല്ലാം താന്‍ ചെയ്യുമായിരുന്നു. സ്‌കിറ്റും മൈമും നാഷണല്‍ ലെവലില്‍ വിജയിച്ചിട്ടുണ്ട്. അതൊന്നും അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു.

നാടകത്തില്‍ അഭിനയിക്കുന്നതൊന്നും അവര്‍ക്ക് തീരെ ഇഷ്ടമല്ലായിരുന്നു. നാടകം ചെയ്യാതിരിക്കാന്‍ തന്നെ ധ്യാനത്തിന് കൊണ്ടു പോയിട്ടുണ്ട്. പക്ഷെ താന്‍ ഉറച്ച ബോധത്തോടെ നിന്നു. ഇപ്പോള്‍ തന്റെ ഒരു ആന്റി പറയും താന്‍ ഭയങ്കര ഹാര്‍ഡ്വര്‍ക്കിംഗ് ആണ് അതിന്റെ ഫലമാണ് ഇപ്പോഴത്തെ വിജയമെന്ന്.

പണ്ട് അനുസരണക്കേട്, തല്ലുകൊള്ളിത്തരം എന്നൊക്കെയാണ് തന്റെ ഇത്തരം കഴിവിനെ പറഞ്ഞിരുന്നത് എന്നാണ് നിലീന്‍ പറയുന്നത്. നവംബര്‍ 16 മുതലാണ് സാമര്‍ത്ഥ്യ ശാസ്ത്രം യൂട്യൂബില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പതിവ് കോമഡി സീരിസില്‍ നിന്നും മാറിയാണ് ഈ സീരിസ് എത്തിത്.

സാമര്‍ത്ഥ്യ ശാസ്ത്രത്തില്‍ കോമഡി ഇല്ലെന്ന് പ്രേക്ഷകര്‍ പറയുമോയെന്ന ടെന്‍ഷനുണ്ടായിരുന്നു. പിന്നെ അനു കെ.അനിയന്‍ സീരീസില്‍ ഇല്ല. ജീവനും രത്തനും ഇല്ല. അതൊക്കെ വലിയ ടെന്‍ഷന്‍ തന്നു. പക്ഷെ സംഭവം എങ്ങനെയോ വര്‍ക്കായി എന്നാണ് ഒരു അഭിമുഖത്തില്‍ നിലീന്‍ പറയുന്നത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ