എന്റെ കാലുകള്‍ കണ്ട് കുലസ്ത്രീകള്‍ക്കും കുലപുരുഷന്‍മാര്‍ക്കും ഭ്രാന്ത് പിടിക്കും ; മറുപടിയുമായി നിമിഷ

ബിഗ് ബോസ് മലയാളം നാലാം സീസണിലെ മികച്ച മത്സരാര്‍ഥികളിലൊരാളായിരുന്നു നിമിഷ. അമ്പത് ദിവസത്തോളം ഷോയില്‍ പിടിച്ചുനിന്ന ശേഷം നിമിഷ പുറത്താവുകയായിരുന്നു. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തേക്കുറിച്ച് മത്സരാര്‍ഥികള്‍ വീണ്ടും പറഞ്ഞതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നിമിഷ.

ഇന്ത്യന്‍ ജനതയുടെ സംസ്‌കാരത്തിന് അല്‍പ്പ വസ്ത്രധാരണം യോജിച്ചതല്ലെന്ന തരത്തില്‍ ലക്ഷ്മിപ്രിയയും ദില്‍ഷയും സംസാരിച്ചിരുന്നു. ഡെനിം ഷോര്‍ട്‌സ് ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്.

ഞാന്‍ ഷോയില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ എന്റെ ദേഷ്യവും വൈരാഗ്യവും ആ വീട്ടില്‍ ഉപേക്ഷിച്ചിട്ട് തന്നെയാണ് ഞാന്‍ തിരികെ വന്നത്. ഷോയില്‍ നിന്ന് പുറത്തുവന്ന ശേഷം എന്നോടൊപ്പം മത്സരിച്ച ഒരു മത്സരാര്‍ഥിയെക്കുറിച്ചും മോശം പറയുകയോ അവരുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.

പക്ഷേ ഞാന്‍ ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും എന്നെ കുറിച്ച് വീട്ടിലുള്ളവരെല്ലാം വീണ്ടും മോശം കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് എന്റെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയിട്ടുള്ള സംഭാഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനാലാണ് ഞാന്‍ ഈ കുറിപ്പ് എഴുതേണ്ടി വരുന്നത്.  നിമിഷ ഒരു പോസ്റ്റില്‍ കുറിച്ചു.

ഷോര്ട്‌സ് ഇട്ട് നില്‍ക്കുന്ന ദില്‍ഷയുടെ ചിത്രങ്ങളും നിമിഷ പങ്കുവച്ചിട്ടുണ്ട്. ഒരാളുടെ വസ്ത്രധാരണം ശരിയല്ല എങ്കില്‍ മറ്റൊരു പൗരന് അതേക്കുറിച്ച് പറയാന്‍ അവകാശമുണ്ടെന്നാണ് ഹൗസിലെ മറ്റ് അംഗങ്ങളോട് നിമിഷയുടെ വസ്ത്രധാരണത്തേക്കുറിച്ച് ദില്‍ഷ പറഞ്ഞത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു