സുഹൃത്തുക്കള്‍ പോലും ഇട്ടിട്ട് പോയി, ലെസ്ബിയനെന്ന വിളിയും; സൈബറാക്രമണത്തില്‍ പ്രതികരിച്ച് നടി

പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറി ഫോട്ടോഷൂട്ട് നടത്തിയതിന് വിവാദത്തിലായ താരമാണ് നിമിഷ ബിജോ. സിനിമകളിലും സീരിയലുകളിലും സജീവമായി മുന്നേറുന്ന നടി താന്‍ സൈബര്‍ ആക്രമണം നേരിടുകയാണെന്ന് പരാതിപ്പെട്ടിരിക്കുകയാണിപ്പോള്‍. ലെസ്ബിയന്‍ ആണോയെന്ന് ചോദിച്ച് പോലും പലരും കമന്റിടാറുണ്ടെന്നും പള്ളിയോട വിഷയം തന്നെയാണ് ഇതിന് പിന്നിലെന്നും അവര്‍ പറയുന്നു.

ചെരുപ്പിട്ട് പള്ളിയോടത്തില്‍ കയറിയതാണ് പ്രശ്നമായത്. അതിന്റെ മഹത്വമെനിക്ക് അറിയില്ലായിരുന്നു. ഫോട്ടോ പുറത്ത് വന്നതോടെ വല്ലാത്ത തെറിവിളികളായിരുന്നു. ഇപ്പോഴും അത് തുടര്‍ന്ന് പോരുകയാണെന്ന് ചാനല്‍ മീഡിയ ലൈഫിന് നല്‍കിയ അഭിമുഖത്തിലൂടെ നിമിഷ പറയുന്നു.

എന്നെ ഞാനാക്കിയത് സോഷ്യല്‍ മീഡിയയാണ്. എന്നാല്‍ ഞാനൊരു ഫോട്ടോ ഇട്ട് കഴിഞ്ഞാല്‍ എന്റെ വീട്ടുകാര്‍ക്കോ ഭര്‍ത്താവിനോ ഇല്ലാത്ത സങ്കടം നിങ്ങള്‍ക്ക് വേണ്ട. തെറിവിളികളൊന്നും അതിന് വേണ്ട എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. മോശമായി കമന്റിടുന്നവര്‍ക്കുള്ള മറുപടി അതിന് താഴെ തന്നെ ഞാന്‍ കൊടുക്കാറുണ്ട്. ഒട്ടും പറ്റാത്ത കമന്റുകള്‍ പിന്നെ ഞാനും വിട്ട് കളയുകയാണ് ചെയ്യാറുള്ളത്. അവര്‍ പറയുന്നു.

എനിക്ക് കട്ട സപ്പോര്‍ട്ട് തന്നിരുന്ന ഒരുപാട് പേരുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ കുറച്ച് മുകളിലേക്ക് മാറിയെന്ന് കണ്ടപ്പോള്‍ അവരെല്ലാം എന്നെ അവഗണിച്ചു. അതെന്താണെന്ന് എനിക്ക് അറിയില്ല. സുഹൃത്തുക്കള്‍ ഇട്ടേച്ച് പോയതിന്റെ വിഷമം എനിക്കുണ്ട്. പിന്നെ എന്റെ ഏറ്റവും നല്ല സുഹൃത്ത് ഭര്‍ത്താവ് ആണ്. അതുപോലെ അച്ഛനും അമ്മയുമൊക്കെ സുഹൃത്തുക്കളെ പോലെയാണ് കൂടെ നില്‍ക്കുന്നതെന്ന് നിമിഷ കൂട്ടിച്ചേര്‍ത്തു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?