'പൊലീസ് പിടിച്ചപ്പോള്‍ അച്ഛന്റെ പേര് പറഞ്ഞു പോകാന്‍ നോക്കി, പക്ഷേ സംഭവിച്ചത് മറ്റൊന്ന് '; നിരഞ്ജ് മണിയന്‍പിള്ള രാജു

അച്ഛന്‍ മണിയന്‍പിള്ള രാജുവിന്റെ പാത പിന്തുടര്‍ന്ന് ഇളയമകന്‍ നിരഞ്ജ് ഇപ്പോള്‍ സിനിമയിലെത്തിയിരിക്കുകയാണ് . ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തിയത്. ആറോളം സിനിമകള്‍ പൂര്‍ത്തിയാക്കിയ നിരഞ്ജിന്റെ ഏറ്റവും പുതിയ സിനിമ ഒരു താത്വിക അവലോകനമാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ രസകരമായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് നിരഞ്ജ്. തന്റെ അച്ഛന്റെ സഹായം തേടി ഒരിക്കല്‍ അബദ്ധത്തില്‍പ്പെട്ടിട്ടുണ്ടെന്നാണ് നിരഞ്ജ് വെളിപ്പെടുത്തിയിരിക്കുന്നത്.

അച്ഛനെ പേര് ഒരിക്കല്‍ ഉപയോഗിച്ച് ആപ്പിലായിട്ടുണ്ട്. ഒരിക്കല്‍ വണ്ടി ഓടിക്കുമ്പോള്‍ ഓവര്‍ സ്പീഡാണെന്ന് പറഞ്ഞ് പൊലീസ് പിടിച്ചു. അദ്ദേഹം എന്നോട് അതിന്റെ ദൂഷ്യ വശങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് മണിയന്‍ പിള്ള രാജുവിന്റെ മകനാണെന്ന് പറഞ്ഞു. അതുകേട്ട് ചിരിച്ച ഓഫീസര്‍ പെറ്റി എഴുതി കാശും വാങ്ങിയിട്ട് പറഞ്ഞയച്ചു. നിരഞ്ജ് പറയുന്നു.

ഗോകുല്‍ സുരേഷാണ് സിനിമയില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും ആ സൗഹൃദം ചെറുപ്പത്തില്‍ തന്നെ തുടങ്ങിയതാണെന്നും നിരഞ്ജ് കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ