അച്ഛന് ന്യൂമോണിയ കൂടി സീരിയസ് ആയിരുന്നു.. മമ്മൂട്ടി അങ്കിള്‍ മാത്രമാണ് അന്വേഷിച്ചത്: നിരഞ്ജ് മണിയന്‍പിള്ള രാജു

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന് ന്യുമോണിയ വരികയും ശബ്ദം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് അച്ഛന്റെ നില ഗുരുതരമായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ്. അന്ന് മമ്മൂട്ടി മാത്രമാണ് വിളിച്ച് അന്വേഷിച്ചിരുന്നതെന്നും നിരഞ്ജ് പറയുന്നുണ്ട്.

അച്ഛന്‍ കോവിഡ് ഒക്കെ ആയി വയ്യാതിരുന്ന സമയത്ത് പല ആള്‍ക്കാരും ഒരു മെസേജ് പോലും അയച്ചിട്ടില്ല. ന്യുമോണിയ അല്‍പം കൂടി സീരിയസ് ആയിരുന്നു. ആ സമയത്ത് ഡെയ്‌ലി തിരക്കിയത് മമ്മൂട്ടി അങ്കിള്‍ മാത്രമാണ്. അതൊരിക്കലും മറക്കാന്‍ ആകാത്ത അനുഭവമാണ് എന്നാണ് നിരഞ്ജ് പറയുന്നത്.

കൂടാതെ മമ്മൂട്ടി അങ്കിള്‍ ഭയങ്കര അപ്ഡേറ്റഡ് ആണെന്നും പലതും അദ്ദേഹത്തില്‍ നിന്നും പഠിക്കാനുണ്ടെന്നും നിരഞ്ജ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോര്‍ഡിംഗിന് പോയപ്പോഴായിരുന്നു കഴിഞ്ഞ വര്‍ഷം മണിയന്‍പിള്ളയ്ക്ക് കോവിഡ് ബാധിച്ചത്.

തലവേദനയും ചുമയും തുടങ്ങിയതോടെ കൊവിഡ് ടെസ്റ്റ് ചെയ്തു. കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണ് താരത്തിന് ന്യുമോണിയ ബാധിച്ചത്. മറ്റൊരു ആശുപത്രിയില്‍ ഐസിയുവിലേക്ക് മാറ്റിയെങ്കിലും താരത്തിന്റെ ശബ്ദം അടക്കം പോയിരുന്നു.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ