അന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ ദുല്‍ഖര്‍ വകയായി എത്തിയിരുന്നു', വെളിപ്പെടുത്തലുമായി നിര്‍മല്‍ പാലാഴി

ദുല്‍ഖറിന്റെ ജന്മദിനമായ ഇന്ന് സഹതാരങ്ങളും ആരാധകരും സിനിമാമേഖലയിലുള്ള പ്രവര്‍ത്തകരെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ പങ്കുവെച്ചിരിക്കുകയാണ്. ഒട്ടേറെ താരങ്ങളാണ് ദുല്‍ഖറിന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ദുല്‍ഖറിന്റെ കാരുണ്യത്തെ കുറിച്ചാണ് നടന്‍ നിര്‍മല്‍ പാലാഴിക്ക് പറയാനുള്ളത്.

“സലാല മൊബൈല്‍സ്”എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു.

പക്ഷെ 2014ല്‍ ആക്‌സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ ദുല്‍ഖര്‍ വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്‌സ് ഏട്ടന്‍ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.നന്ദിയും സ്‌നേഹവും കടപ്പാടും മാത്രം.ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു- നിര്‍മല്‍ പാലാഴി എഴുതുന്നു.

സല്യൂട്ട് ആണ് ദുല്‍ഖര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.റിലീസ് ചെയ്യാനുള്ള ചിത്രം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് ആണ്.

Latest Stories

വസുന്ധരയുടെ ഒളിപ്പോരില്‍ ഭജന്‍ലാലിനെ വീഴ്ത്താന്‍ തന്ത്രം മെനയുന്ന കോണ്‍ഗ്രസ്

ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമപോരാട്ടം തുടരും; മാസപ്പടി കേസിന് പിന്നില്‍ പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും; കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് എംവി ഗോവിന്ദന്‍

തഴഞ്ഞവരെ ബിജെപിക്കുള്ളില്‍ നിന്ന് തന്നെ ചട്ടം പടിപ്പിക്കുന്ന രാജെ; വസുന്ധരയുടെ ഒളിപ്പോരില്‍ ഭജന്‍ലാലിനെ വീഴ്ത്താന്‍ തന്ത്രം മെനയുന്ന കോണ്‍ഗ്രസ്

ദ്രാവിഡ മണ്ണില്‍ ബിജെപിയുടെ ഉത്തരേന്ത്യന്‍ തന്ത്രങ്ങള്‍; നൈനാര്‍ നാഗേന്ദ്രനെ തമിഴ്നാട് ബിജെപി തലപ്പത്തെത്തിച്ചത് അമിത് ഷായുടെ രാജതന്ത്രം

CSK VS KKR: തല പോലെ വരുമാ, ക്യാപ്റ്റനായി തിരിച്ചെത്തുന്ന ധോണിയെ കാത്തിരിക്കുന്നത് ആ രണ്ട് റെക്കോഡുകള്‍, ഇന്ന് തീപാറും, ആവേശത്തില്‍ ആരാധകര്‍

ആദ്യ ദിനം കത്തിച്ച് ബസൂക്ക, അജിത്തിന്റെ തലവര മാറ്റി ഗുഡ് ബാഡ് അഗ്ലി; ബാക്കി സിനിമകൾക്ക് എന്ത് സംഭവിച്ചു? കളക്ഷൻ റിപ്പോർട്ട് പുറത്ത് !

IPL 2025: കെഎല്‍ രാഹുലും കാന്താര സിനിമയും തമ്മിലുളള ബന്ധം, ഈ വീഡിയോ പറയും, ആ ഐക്കോണിക് സെലിബ്രേഷന് പിന്നില്‍, പൊളിച്ചെന്ന് ആരാധകര്‍

എക്‌സാലോജിക്-സിഎംആര്‍എല്‍ കേസ്; വീണ വിജയന് സമന്‍സ് അയയ്ക്കും

തിയേറ്ററില്‍ പരാജയമായ മലയാള ചിത്രങ്ങള്‍, 5 കോടിക്ക് മുകളില്‍ പോയില്ല! ഇനി ഒടിടിയില്‍ കാണാം; സ്ട്രീമിംഗ് ആരംഭിച്ച് 'ഛാവ'യും

അഭിമുഖത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; ഏറ്റമുട്ടി വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും