അന്ന് ദുല്‍ഖര്‍ പണം നല്‍കി സഹായിച്ചു, ഇത് മമ്മൂക്ക അറിയാതിരിക്കുമോ? നോക്കി നിന്നിട്ടും കണ്ട ഭാവം നടിച്ചില്ല: നിര്‍മല്‍ പാലാഴി

താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി എന്ന് നടന്‍ നിര്‍മല്‍ പാലാഴി. ജീവിതത്തില്‍ ആദ്യമായി കാണുന്ന സിനിമ മമ്മൂട്ടിയുടേതാണ്. നമ്മുടെ എന്ത് വിശേഷം അറിയിച്ച് മെസേജ് അയച്ചാലും അദ്ദേഹം മറുപടി തരാറുണ്ടെന്നും നിര്‍മല്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പരുന്ത് സിനിമയുടെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയെ കുറേ നേരം നോക്കി നിന്നു. എന്നാല്‍ മമ്മൂക്ക കണ്ട ഭാവം നടിച്ചില്ല. അദ്ദേഹത്തിന് നമ്മളെ അറിയില്ലല്ലോ. അദ്ദേഹത്തിന് പോയി കൈ കൊടുക്കാനുള്ള ധൈര്യം പോലും ഇല്ലായിരുന്നു. തന്നെ പോലെയുള്ള നിരവധി പേര്‍ അദ്ദേഹത്തെ നോക്കി നില്‍ക്കുകയായിരുന്നു.

കൂടാതെ തങ്ങളുടെ സ്‌കിറ്റുകളൊക്കെ അദ്ദേഹം കാണാറുണ്ടായിരുന്നു. പുത്തന്‍ പണം എന്ന ചിത്രത്തിലേക്ക് വിളിക്കാന്‍ കാരണവും മമ്മൂക്കയാണ്. തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചിരുന്നു. എന്നാല്‍ നേരില്‍ കാണുമ്പോള്‍ അറിഞ്ഞ ഭാവം നടിക്കില്ല. ‘നീയും ഈ ചിത്രത്തില്‍ ഉണ്ടോ’ എന്നാണ് ചോദിക്കുന്നത്.

Read more

ഇതു മാത്രമല്ല അപകടം സംഭവിച്ച കാര്യം പറഞ്ഞപ്പോള്‍ ഒന്നും അറിയാത്തെ പോലെ ‘നിനക്കാണോ’ എന്നായിരുന്നു ചോദിച്ചത്. അന്ന് ദുല്‍ഖറായിരുന്നു പണം നല്‍കി ഹായിച്ചത്. ഇത് മമ്മൂക്ക അറിയാതിരിക്കുമോ? സലാല മൊബൈല്‍സ് എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ദുല്‍ഖറുമായിട്ടുള്ളു എന്നാണ് നിര്‍മല്‍ പറയുന്നത്.