കട്ടിലില്‍ നിന്നും സ്വന്തമായി എഴുന്നേറ്റ് ഇരിക്കാന്‍ കഴിയാതിരുന്ന എനിക്ക് നിങ്ങള്‍ പറക്കാനുള്ള ആവേശം ഉണ്ടാക്കി; അനൂപ് മേനോനെ കുറിച്ച് നിര്‍മല്‍ പാലാഴി

അനൂപ് മേനോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് നടന്‍ നിര്‍മല്‍ പാലാഴി. അനൂപ് മേനോന്‍ തന്റെ പ്രതിസന്ധിഘട്ടത്തില്‍ കൂടെ നില്‍ക്കുകയും സഹായിച്ചതിനെ കുറിച്ചുമാണ് നിര്‍മല്‍ പാലാഴി പറയുന്നത്. തനിക്കൊരു അപകടം സംഭവിച്ച സമയത്ത് അനൂപ് മേനോന്‍ വിളിക്കുകയും തന്നെ ആശ്വസിപ്പിക്കുകയും ചെയ്തുവെന്ന് നിര്‍മല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിര്‍മല്‍ പാലാഴിയുടെ വാക്കുകള്‍:

ആക്‌സിഡന്റ് പറ്റി വീട്ടില്‍ കിടക്കുന്ന സമയത്താണ് തീരെ പ്രതീക്ഷിക്കാത്ത ഒരു ഫോണ് വന്നത്. ഹലോ നിര്‍മ്മല്‍.. ഞാന്‍ അനൂപ് മേനോന്‍ ആണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടട്ടോ.. എല്ലാം ശരിയാവും എന്നിട്ട് നമുക്ക് സിനിമായൊക്കെ ചെയ്യണം എന്നോക്കെ പറഞ്ഞു എന്റെ ആരോഗ്യ സ്ഥിതി എല്ലാം ചോദിച്ചു. കട്ടിലില്‍ നിന്നും സ്വന്തമായി എഴുന്നേറ്റ് ഇരിക്കാന്‍ കഴിയാതെ ഇരുന്ന എനിക്ക് ആ ഫോണ്‌കോള്‍ കിടനിടത്തു നിന്ന് പറക്കാന്‍ ഉള്ള ആവേശം ഉണ്ടാക്കി. പിന്മീട് നടന്ന് തുടങ്ങിയപ്പോള്‍ ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ ആയി വിളിച്ചു ഒരുപാട് സന്തോഷം തോന്നി.പക്ഷെ ആ പരസ്യത്തിന്റെ ആളുകള്‍ക്ക് എന്നെ അറിയില്ലായിരുന്നു അവര്‍ മാര്‍ക്കറ്റ് വാല്യൂ ഉള്ള വേറെ ഒരു ആര്ടിസ്റ്റിനെ വച്ചു പരസ്യം ചെയ്തു അത് എന്നോട് പറയാന്‍ അനൂപ് ഏട്ടന് വിഷമം ഉണ്ടായിരുന്നു .കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു അനൂപ് ഏട്ടാ… ഓര്‍മ്മയായി എന്ന് പൂക്കളൊക്കെ വച്ച എന്റെ ഫോട്ടോ ഞാന്‍ തന്നെ കണ്ടിട്ടുണ്ട് ആ എനിക്ക് ഇനി എന്ത് കിട്ടിയാലും ബോണസ്സാ .ഡാ നീ അങ്ങാനൊന്നും പറയല്ലേ എന്റെ പടം നമ്മള്‍ ചെയ്യും .പറഞ്ഞപോലെ തന്നെ പിനീട് അനൂപ് ഏട്ടന്റെ പടത്തില്‍ എല്ലാം എനിക്ക് ഒരു വേഷം തന്നിട്ടുണ്ട്.

മെഴുതിരി അത്താഴങ്ങള്‍,ഇറങ്ങുവാന്‍ ഇരിക്കുന്ന കിങ് ഫിഷ്,പുതിയ സിനിമയായ ”പത്മ” യില്‍ വിളിച്ച സമയത്ത് ഞാന്‍ വേറെ ഒരു സിനിമയില്‍ അഭിനയിക്കുക ആയത് കൊണ്ട് ഒരു രീതിയിലും എത്തിച്ചേരുവാന്‍ പറ്റിയില്ല പക്ഷെ എന്റെ സുഹൃത്തുക്കളായ കബീര്‍ക്കയും, അനില്‍ബേബി ഏട്ടനും,പ്രദീപും,രമേഷ് ഏട്ടനും അതില്‍ വേഷം വാങ്ങി കൊടുക്കുവാന്‍ സാധിച്ചു. ഒരു വാല്യൂവും തിരക്കും ഒന്നും ഇല്ലാതെ ഇരുന്ന ഒരു സാധാരണ മിമിക്രിക്കാരന്‍ ആയ എന്നെ അതും അപകടം പറ്റി കിടക്കുന്ന സമയത്ത് എന്നെ വിളിച്ചു അവസരം തന്ന പ്രിയ അനൂപ്ഏട്ടനോടുള്ള നന്ദിയും സ്‌നേഹവും പറഞ്ഞോ എഴുതിയോ തീര്‍ക്കാന്‍ കഴിയില്ല ജീവിതം മുഴുവന്‍ സ്‌നേഹത്തോടെ ആ കടപ്പാട് ഉണ്ടാവും

Belated birthday wishes dear anoopetta.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍