സന്തോഷ് പണ്ഡിറ്റിന് നിലവാരമില്ലാത്ത ഏത് ഭാഷയിലും എന്തും പറയുവാനുള്ള ലൈസന്‍സ് നിങ്ങള്‍ ആണോ കൊടുത്തത്? നിര്‍മല്‍ പാലാഴി ചോദിക്കുന്നു

സന്തോഷ് പണ്ഡിറ്റ്-സ്റ്റാര്‍ മാജിക് വിവാദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു, തന്റെ കരിയര്‍ തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്ന് ആരോപിച്ച് താരം രംഗത്തെത്തിയിരുന്നു. സ്റ്റാര്‍ മാജിക്കിന്റെ തൊട്ടടുത്ത എപ്പിസോഡില്‍ നടന്‍ ബിനു അടിമാലിയെ സന്തോഷ് അപമാനിക്കുന്ന രംഗവും വൈറലാണ്. നടനും മിമിക്രി താരവുമായ നിര്‍മല്‍ പാലാഴി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

നിര്‍മല്‍ പാലാഴിയുടെ കുറിപ്പ്:

നൂറ് കോടി സിനിമയില്‍ നായകന്‍ ആയ ഇദ്ദേഹം കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ ഈ ഷോയില്‍ അപമാനിതനായി എന്നും പറഞ്ഞു വീഡിയോ ചെയ്തിരുന്നു അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ കുറച്ചു ആരാധകര്‍ ഞാന്‍ ഉള്‍പ്പെടെ ഉള്ള കലാകാരന്മാരുടെ പേജുകളില്‍ കയറി തെറി വിളിച്ചിരുന്നു, ഈ തെറി വിളിച്ച ആരാധകരോട് ഒന്ന് പറഞ്ഞോട്ടെ…

അപമാനിതന്‍ ആയി എന്ന് പറഞ്ഞിട്ട് വീണ്ടും അവിടെ പോവാതെ ഇരിക്കുവാന്‍ ഉള്ള ബുദ്ധിയെങ്കിലും കാണിക്കുവാന്‍ പറയു നിങ്ങളുടെ താരത്തിനോട്. ആ ഷോ കാണുന്നവര്‍ക്ക് അറിയാം പരസ്പരം കളിയാക്കിയും ട്രോളിയും ഉള്ളതാണ് അതാണ് ആ ഷോയുടെ വിജയവും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉള്ള പ്രോഗ്രാമും ആണ് ഇത്.

‘പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ… നിങ്ങളുടെ ഈ താരത്തിന് മറ്റുള്ളവരെ നിലവാരമില്ലാത്ത ഏത് ഭാഷയിലും എന്തും പറയുവാന്‍ ഉള്ള ലൈസന്‍സ് നിങ്ങള്‍ കൊടുത്തത് ആണോ, അങ്ങനെ ആണെങ്കില്‍ തിരിച്ചു എന്തെങ്കിലും കേട്ടാല്‍ ദയവ് ചെയ്ത് പരാതിയുമായി വരരുത്’. ഒരു തുടക്കകാരന്‍ എന്ന നിലയില്‍ അവിടെ പോയപ്പോള്‍ എനിക്ക് കിട്ടിയ സപ്പോര്‍ട്ട് ചെറുത്തൊന്നും അല്ല.

ബിനു ചേട്ടന്‍, സുധി ഏട്ടന്‍, ശശാങ്കന്‍ ചേട്ടന്‍, ഷിയാസ്, ബിനീഷ്, ഡയാന, അനു, ഐശ്വര്യ, ശ്രീവിദ്യ…. എല്ലാവരും തുടക്കക്കാരന്‍ ആയത് കൊണ്ട് മാറിനിന്ന എന്നെ ചേര്‍ത്ത് പിടിച്ചു കൂടെ നിര്‍ത്തിയിട്ടെ ഉള്ളു. എനിക്ക് സ്‌കിറ്റ് സെറ്റാക്കിയ അഖില്‍നോടും മുരളി ഏട്ടനോടും മധുഏട്ടനോടും ഈ ചെറിയ കലാകാരനെ അര്‍ഹിക്കുന്നതില്‍ അപ്പുറം പ്രോത്സാഹിപ്പിച്ച നവ്യ നായരോടും അതില്‍ എല്ലാം ഉപരി എനിക്ക് ഈ ഷോയില്‍ അവസരം തന്ന ഡയറക്ടര്‍ അനൂപ് ഏട്ടനോടും നിറഞ്ഞ സ്‌നേഹം മാത്രം.

Read more