'മമ്മൂക്കയുടെ ആ വാക്കുകൾ മതി എല്ലാ പ്രശ്നത്തിനും പരിഹാരം കാണാൻ പക്ഷെ ദുൽഖർ അങ്ങനെയല്ല';നിർമ്മൽ പാലാഴി

മിമിക്രി ആർട്ടിസ്റ്റായി മലയാള സിനിമയിലെത്തിയ നടനാണ് നിർമ്മൽ പാലാഴി. അഭിനയത്തിൽ സജീവമായ നടൻ മമ്മൂട്ടിയും, ദുൽഖറുമായുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ ശ്ര​ദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്.

വളരെ അപ്രതീക്ഷിതമായി സിനിമയിലെത്തിയ നടനാണ് താൻ.  മെസ്സേജിന് കറക്ടായി മറുപടി നൽകുന്ന മനുഷ്യനാണ് അദ്ദേഹം. പലപ്പോഴും തനിക്ക് അവസരങ്ങളില്ലാതെ വരുമ്പോൾ  മമ്മൂട്ടിക്ക് മെസ്സേജ് അയക്കാറുണ്ട്. മമ്മൂക്ക ഒന്നുമില്ല എന്ന് പറഞ്ഞ്.  അപ്പോൾ അദ്ദേഹം പറയും വരുവടാ.. എന്ന്. അത് കേൾക്കുമ്പോൾ തന്നെ നമ്മുക്ക് പ്രചോദനമാണ്.  പുതിയ വേഷങ്ങൾ കിട്ടുകയും ചെയ്യും.  അദ്ദേഹം പറഞ്ഞാൽ ഉറപ്പായും അവസരങ്ങൾ കിട്ടും.

പക്ഷെ ദുൽഖർ മമ്മൂട്ടിയെ പോലെയല്ല, അദ്ദേഹം അങ്ങനെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ഒന്നും ചെയ്യാറില്ല പക്ഷേ നല്ല സ്നേഹമുള്ള മനുഷ്യനാണ്. സലാല മൊബൈൽസ് എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ മാത്രമേ താൻ അദ്ദേഹത്തോടെപ്പം അഭിനയിച്ചിട്ടുള്ളു. അധികം കോമ്പിനേഷൻ സീൻ ഒന്നുമില്ല.

Read more

പക്ഷെ 2014ൽ തനിക്ക് ഒരു  ആക്സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അദ്ദേഹം തന്റ അക്കൗണ്ടിലിട്ട് തന്നിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ തന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴി അദ്ദേഹം അന്വേഷിക്കുകയും ചെയ്തിരുന്നു. രണ്ട് പേരും വ്യത്യസ്തരാണ്. പക്ഷെ രണ്ടാളും നല്ല സ്നേഹമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു