വിഷമങ്ങളില്‍ നിന്ന് ജൂഹി അതിജീവിച്ച് വരുകയാണ്, പാറുക്കുട്ടിയൊക്കെ ഭയങ്കരമായ ഡയലോഗുകള്‍ പറയുന്നുണ്ട്: നിഷ സാരംഗ്

മിനിസ്‌ക്രീന്‍ പ്രക്ഷകരുടെ പ്രിയ പരന്പരയായ ഉപ്പും മുളകും ‘എരിവും പുളിയും’ എന്ന പേരില്‍ തിരിച്ചെത്തുകയാണ്. അമ്മയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും തിരികെ കയറുകയാണ് നടി ജൂഹി രുസ്തഗി. വേദനയില്‍ നിന്നും ജൂഹി അതിജീവിച്ച് വരികയാണ് എന്നാണ് നടി നിഷ സാരംഗ് പറയുന്നത്.

ജൂഹിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ നിരവധി കമന്റുകള്‍ എത്തിയിരുന്നതായും നിഷ പറയുന്നു. തങ്ങളുടെ ലുക്കിലെ വ്യത്യസ്തത എല്ലാവര്‍ക്കും കൗതുകമാണ്. വിഷമങ്ങളില്‍ നിന്ന് അവള്‍ അതിജീവിച്ച് വരുകയാണ്. എല്ലാവരുടെയും കൂടെയാകുമ്പോള്‍ മനസ്സിന് ആശ്വാസം കിട്ടുമല്ലോ. അമ്മയെക്കുറിച്ച് എപ്പോഴും പറയുമെങ്കിലും വന്നതിനെക്കാള്‍ ഒരുപാട് മാറിയിട്ടുണ്ട് എന്നാണ് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ നിഷ പറയുന്നത്.

എരിവും പുളിയും എന്ന പരന്പരയെ കുറിച്ചും നിഷ വ്യക്തമാക്കി. പുതിയ പരമ്പരയിലും അച്ഛനും അമ്മയും മക്കളുമൊക്കെ തന്നെയാണ് തങ്ങള്‍. മറ്റൊരു രീതിയിലാകും അവതരണം. ഉപ്പും മുളകും നിര്‍ത്തിയിട്ട് പതിനൊന്ന് മാസമായി. ഒരു ഇടവേളയ്ക്ക് ശേഷം കാണുകയാണെങ്കിലും എല്ലാവരും പഴയപോലെ ത്തന്നെയാണ്. സ്‌നേഹം കൂടിയിട്ടേയുള്ളൂ. കുറഞ്ഞിട്ടില്ല. അഞ്ച് വര്‍ഷം ഒന്നിച്ചുണ്ടായിരുന്നതല്ലെ.

കുട്ടികള്‍ക്കെല്ലാം താന്‍ അമ്മയെ പോലെയാണ്. അവരെ കാണാതിരുന്നതിന്റെ വിഷമം ഇപ്പോഴാണ് തീര്‍ന്നത്. പാറുക്കുട്ടിയൊക്കെ പുതിയ പരമ്പരയില്‍ ധാരാളം സംസാരിക്കുന്നുണ്ട്. ഭയങ്കരമായി ഡയലോഗുകളൊക്കെ പറയും. അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. കുറേയധികം സര്‍പ്രൈസുകളുണ്ടാകും എന്നും നിഷ വ്യക്തമാക്കി.

Latest Stories

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം