'മാമന് ഒരു നാരങ്ങാ ഷോഡാ, എന്തൊക്കെ ആയിരുന്നുവെന്ന് സംവിധായകന്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് നിങ്ങളുടെ പ്രശ്‌നം അത് സ്വാഭാവികമെന്ന് വിമര്‍ശനം

സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ച മെട്രോമാന്‍ ഇ ശ്രീധരനെ പരിഹസിച്ച് സംവിധായകന്‍ എം. എ നിഷാദ്. ‘ശ്രീധരന്‍ മാമന് ഒരു നാരങ്ങാ ഷോഡാ ബ്‌ളീസ്, എന്തൊക്കെ ആയിരുന്നു’ എന്നാണ് സംവിധായകന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സജീവ രാഷ്ട്രീയത്തില്‍ ഇനി ഇല്ല എന്ന് മെട്രോമാന്‍ വ്യക്തമാക്കുന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പരിഹാസം. ഇതിന് പിന്നാലെ സംവിധായകന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തുവന്നു്.

‘ഒരാളെ അധിക്ഷേപിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യത ആണുള്ളത്? അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് നിങ്ങളുടെ പ്രശ്‌നം അത് സ്വാഭാവികം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയം നിങ്ങള്‍ക്ക് സ്വീകരിക്കുമെങ്കില്‍ അത് അദ്ദേഹത്തിനും അനുവദനീയമായ ഒരു കാര്യം ആണ്. ബിജെപി എന്ന പ്രസ്ഥാനത്തില്‍ വരുന്നതിനു മുമ്പേ ജനസമ്മതിയുള്ള ഒരാളാണ് അദ്ദേഹം. നിങ്ങളുടെ തീര്‍ത്തും നിലവാരം കുറഞ്ഞ ഈ പോസ്റ്റ് കാണുമ്പോള്‍ പുച്ഛം മാത്രമാണ് തോന്നുന്നത്’, എന്നിങ്ങനെയാണ് കമന്റുകള്‍ .

അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായെന്ന് വ്യക്തമാക്കിയായിരുന്നു താന്‍ ഇനി സജീവ രാഷ്ട്രീയത്തില്‍ ഇല്ലെന്ന് മെട്രോമാന്‍ വെളിപ്പെടുത്തിയത്. രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങേണ്ട ആവശ്യം തനിക്കിപ്പോഴില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. മലപ്പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കാളധികം മറ്റുവഴികളിലൂടെ നാടിനെ സേവിക്കാന്‍ കഴിയുന്നുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം