അനിമൽ നാല് തവണ തീയേറ്ററിൽ നിന്നും കണ്ടു: നിതിൻ രഞ്ജി പണിക്കർ

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്‍റെ നാലാമത്തെ മലയാളം വെബ് സീരീസായ ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. നിതിൻ രഞ്ജിപണിക്കാരാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. കാവൽ, കസബ എന്നീ ചിത്രങ്ങൾക്ക് ശേഷം നിതിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്യുന്ന പുതിയ പ്രോജക്ട് ആണിത്.

ഇപ്പോഴിതാ സെൻസർ ബോർഡിനെ കുറിച്ചും, പ്രേക്ഷകരെ കുറിച്ചും സംസാരിക്കുകയാണ് നിതിൻ. സെൻസർ ബോർഡിനേക്കാൾ സെൻസിറ്റീവായ ആളുകളാണ് പ്രശ്നമെന്നും, എല്ലാവരെയും തൃപ്തിപ്പെടുത്തികൊണ്ട് സിനിമ ചെയ്യാൻ കഴിയില്ലെന്നും നിതിൻ പറയുന്നു.

“സെന്‍സര്‍ബോര്‍ഡ് എന്ന പറഞ്ഞാല്‍ ഭീകരമായിട്ടുള്ള എന്തോ ഒന്നാണെന്നാണ് കുട്ടിക്കാലത്ത് ഞാന്‍ ധരിച്ചുവെച്ചത്. കാരണം, അച്ഛന്റെ ഓരോ സനിമ ഇറങ്ങുന്ന സമയത്തും സെന്‍സര്‍ബോര്‍ഡുമായിട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടാകും. റിലീസിന്റെ തലേദിവസമാണ് സാധരണ എല്ലാവരും ടെന്‍ഷനടിക്കാറ്. പക്ഷേ അച്ഛന്റെ കാര്യത്തില്‍ ഏറ്റവും ടെന്‍ഷന്‍ സെന്‍സര്‍ ചെയ്യുന്ന ദിവസമാണ് വീട്ടിലെല്ലാവര്‍ക്കും ടെന്‍ഷന്‍

ഇപ്പോള്‍ സെന്‍സര്‍ബോര്‍ഡിനെക്കാള്‍ പ്രശ്‌നം വേറെ ചില ആളുകള്‍ക്കാണ്. സിനിമയിലെ ഏതെങ്കിലും സീന്‍ കണ്ടിട്ട് അവരെപ്പറ്റിയാണ് പറഞ്ഞതെന്ന് ആരോപിച്ച് സിനിമക്കെതിരെ തിരിയും. അങ്ങനെ പറയാന്‍ പാടില്ല, ഇങ്ങനെ പറയാന്‍ പാടില്ല എന്നൊക്കെ കുറെ റെസ്ട്രിക്ഷന്‍സ് ഇവര്‍ വെക്കും. അതൊക്കെ വളരെ മോശമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമ സാധ്യമല്ല. ഈയടുത്ത് കണ്ടതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ അനിമലാണ്. നാല് തവണ ഞാനത് തിയേറ്ററില്‍ നിന്ന് കണ്ടു.” എന്നാണ് വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നിതിൻ രഞ്ജിപണിക്കർ പറഞ്ഞത്.

അതേസമയം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്‍റെ നാലാമത്തെ മലയാളം വെബ് സീരീസാണ് നാഗേന്ദ്രൻസ് ഹണിമൂൺ കോമഡി- എന്റർടൈനർ ഴോണറിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങീ വൻ താരനിരയാണ് സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന വെബ് സീരീസിൽ അണിനിരക്കുന്നത്. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്ത മലയാളം വെബ് സീരീസുകൾ.

Latest Stories

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ