'എന്ത് വെറുപ്പിക്കല്‍ ആണ് ഈ അമ്മയും മോളും എന്നു പറയുന്നവരോട്..'; പ്രതികരിച്ച് നിത്യ ദാസ്

ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോ ചെയ്യുന്നതിന് എതിരെ വരുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കി നടി നിത്യ ദാസ്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന നിത്യ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു.

സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ആളായിരുന്നു താന്‍ എന്നാണ് നിത്യ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇത്രയും നാള്‍ തനിക്ക് ഇന്‍സ്റ്റാഗ്രാമിനെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. പക്ഷെ മകള്‍ നൈനയ്ക്ക് നൃത്തത്തില്‍ വലിയ താല്‍പര്യമാണ്.

ചെറുപ്പത്തില്‍ അവളെ കുറച്ചു നൃത്തം പഠിപ്പിച്ചിട്ടുമുണ്ട്. അവള്‍ ഇന്‍സ്റ്റാഗ്രാം റീല്‍ വിഡിയോകള്‍ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോഴാണ് തനിക്കും അവളുടെ കൂടെ നൃത്തം ചെയ്യാനും വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും തോന്നിയത്.

തങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകള്‍ മറ്റുള്ളവര്‍ മോശമായ രീതിയില്‍ തലക്കെട്ട് കൊടുത്ത് മറ്റു പേജുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പിന്നാലെ ‘ഓ ഇവള്‍ എന്താ ഈ കാണിക്കുന്നത്’ എന്ന രീതിയില്‍ ചിലര്‍ പ്രതികരിക്കും. തന്റെ ചെറിയ സന്തോഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.

അത് എടുത്തുകൊണ്ടുപോയി മോശമായി പ്രചരിപ്പിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. മോശം കമന്റുകള്‍ തന്നെ വിഷമിപ്പിക്കാറില്ല. അതിനൊന്നും മറുപടി പറയാന്‍ താല്‍പര്യവുമില്ല. തന്നെ ചീത്ത പറഞ്ഞ് സന്തോഷം കണ്ടെത്തുന്നവര്‍ അങ്ങനെ ചെയ്യട്ടെ. എന്തായാലും റീല്‍ വീഡിയോകള്‍ ഒഴിവാക്കില്ല.

സന്തോഷമായിരിക്കുകയെന്നതാണു പ്രധാനം. എന്ത് വെറുപ്പിക്കല്‍ ആണ് ഈ അമ്മയും മോളും എന്നു പറയുന്നവരോട് ഞങ്ങളുടെ വീഡിയോ കാണാതിരിക്കുക എന്നു മാത്രമേ പറയാനുള്ളൂവെന്നും നിത്യ ദാസ് പറയുന്നു.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ