ബസന്തി ഭക്ഷണം കഴിക്കുന്ന സീന്‍ ഇപ്പോള്‍ കാണുമ്പോള്‍ എനിക്ക് ഓക്കാനം വരും..: നിത്യ ദാസ്

‘ഈ പറക്കും തളിക’യിലെ ബസന്തി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിത്യ ദാസ്. ബസന്തി എന്ന നിത്യയുടെ കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. 2001ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇപ്പോഴും റിപ്പീറ്റ് വാല്യു ഉണ്ട്. ഈ പറക്കും തളികയിലെ അനുഭവങ്ങളാണ് നിത്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ബസന്തി ഭക്ഷണം കഴിക്കുന്ന സീന്‍ കാണുമ്പോള്‍ തനിക്ക് ഇപ്പോള്‍ ഛര്‍ദ്ദില്‍ വരും എന്നാണ് നിത്യ പറയുന്നത്. ബസന്തി ഭക്ഷണം കഴിക്കുന്ന സീന്‍ ഇപ്പോള്‍ കാണുമ്പോള്‍ തനിക്ക് ഓക്കാനം വരും. അന്ന് ആ ബസ് ആയിരുന്നു തങ്ങളുടെ കാരവനുമെല്ലാം.

ഭക്ഷണം അതിന് അകത്തിരുത്ത് കഴിക്കും. അതിനകത്ത് തന്നെ വിശ്രമിക്കും. അഞ്ചുമന ക്ഷേത്രത്തിന്റെ പരിസരത്തായിരുന്നു അതിന്റെ ഷൂട്ട്. ഇപ്പോഴും അവിടെ പോകുമ്പോള്‍ അന്നത്തെ ഓര്‍മ്മകള്‍ വരും എന്നാണ് നിത്യ പറയുന്നത്. താഹ സംവിധാനം ചെയ്ത ചിത്രമാണ് ഈ പറക്കും തളിക.

അതേസമയം, ഈ പറക്കും തളികയ്ക്ക് ശേഷം നിരവധി അവസരങ്ങള്‍ നിത്യയെ തേടി എത്തിയിരുന്നു. ‘കണ്‍മഷി’, ‘ബാലേട്ടന്‍’, ‘കഥാവശേഷന്‍’, ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’, ‘നഗരം’ എന്നീ സിനിമകളിലും നിത്യ അഭിനയിച്ചിരുന്നു. എന്നാല്‍ വിവാഹിതയായതോടെ താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തു.

‘പള്ളിമണി’ എന്ന സിനിമയാണ് നിത്യയുടെതായി ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. അനില്‍ കുമ്പഴ സംവിധാനം ചെയ്ത ചിത്രം സൈക്കോ ഹൊറര്‍ ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?