ഗോമൂത്രം കുടിച്ചു, ചാണകം മുഖത്ത് തേയ്ക്കുകയും ചെയ്തു.. അത് ഭര്‍ത്താവിന്റെ വീട്ടിലെ ആചാരമാണ്: നിത്യ ദാസ്

വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി നിത്യ ദാസ് വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരികയാണ്. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ പള്ളിമണിയില്‍ നായികയായാണ് നിത്യ തിരിച്ചു വരുന്നത്. പ്രണയ വിവാഹമായിരുന്നു നിത്യയുടെത്. പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളാണ് നിത്യയുടെ ഭര്‍ത്താവ്.

ഭര്‍ത്താവിന്റെ വീട്ടിലെ ഒരു ചടങ്ങില്‍ ഗോമൂത്രം കുടിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചാണ് നിത്യ ഇപ്പോള്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് നേരെ പോയത് കശ്മിരീലേക്ക് ആണ്. അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു.

അനിയന്റെ കല്യാണത്തിന് ഒരു സംഭവം ഉണ്ടായി. ചടങ്ങുകള്‍ക്ക് ഇടയില്‍ തീര്‍ത്ഥം പോലെ കൈയ്യിലെന്തോ തന്നു. തീര്‍ത്ഥമാണെന്ന് കരുതി താന്‍ കുറച്ച് കുടിച്ച് ബാക്കി തലയിലൂടെ ഉഴിഞ്ഞു. അപ്പോള്‍ മകള്‍ പറയുന്നുണ്ടായിരുന്നു, അമ്മേ ഇതിന് എന്തോ ഉപ്പ് രസം ഉണ്ടെന്ന്.

ഹേയ് നിനക്ക് തോന്നിയതായിരിക്കും എന്ന് താന്‍ പറഞ്ഞു. പിന്നീട് ഇവര്‍ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്, തങ്ങളും തേച്ചു. പിന്നീട് ആണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും പിന്നീട് തന്നത് ചാണകവും ആണെന്ന്. ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല.

എന്തെങ്കിലും ചേര്‍ത്ത് കാണും. അതിന് ശേഷം ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം താന്‍ മാറി നില്‍ക്കും എന്നാണ് നിത്യ ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ പറയുന്നത്. ഭര്‍ത്താവിന് മലയാളം പഠിപ്പിച്ചു കൊടുത്തത് അബദ്ധമായെന്നും താരം പറയുന്നുണ്ട്. ഇപ്പോള്‍ പറയുന്നത് എല്ലാം മനസിലാകും എന്നാണ് താരം പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം