ലാലേട്ടനൊപ്പം അഭിനയിക്കുന്നതിനേക്കാള്‍ ലണ്ടനില്‍ ഷൂട്ടിംഗിനായി പോകാം എന്നതായിരുന്നു എന്റെ സന്തോഷം..: നിത്യ മേനോന്‍

നടിയാകണം എന്നായിരുന്നില്ല, ക്യാമറ പഠിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് നിത്യ മേനോന്‍. 1998ല്‍ ‘ഹനുമാന്‍’ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് നിത്യ അഭിനയരംഗത്തേക്ക് വരുന്നത്. 2008ല്‍ പുറത്തിറങ്ങിയ ‘ആകാശഗോപുരം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക ആയാണ് നിത്യ മലയാള സിനിമയിലേക്ക് എത്തുന്നത്.

അന്ന് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിനെക്കാള്‍ ലണ്ടനില്‍ ഷൂട്ടിംഗിനായി പോകാം എന്നതായിരുന്നു തന്റെ സന്തോഷം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നിത്യ മേനോന്‍. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ‘ആകാശഗോപുര’ത്തിലേക്ക് ഓഫര്‍ വന്നത്. നടിയാകണം എന്നല്ല, ക്യാമറ പഠിക്കണമെന്നായിരുന്നു അന്നത്തെ മോഹം.

ലാലേട്ടനൊപ്പം അഭിനയിക്കുന്നതിനെക്കാള്‍ ലണ്ടനിലേക്ക് ഷൂട്ടിംഗിനായി പോകാം എന്നതായിരുന്നു അന്ന് തന്റെ സന്തോഷം. പിന്നെ, അഭിനയം ഹോബി പോലെയായി. ഓരോ സിനിമ വരുമ്പോഴും വിചാരിക്കും, ഇതു കൂടി ചെയ്തിട്ട് നിര്‍ത്തണം. വിധി കാത്തുവച്ച നിയോഗം മറ്റൊന്നാണ്. ഒരു പോയിന്റില്‍ വച്ച് തിരിച്ചറിഞ്ഞു ഇതാണ് കരിയര്‍ എന്ന്.

അതു സംഭവിച്ചിട്ട് കുറച്ചു വര്‍ഷമേ ആയുള്ളൂ. എപ്പോഴാണ് അതെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അബദ്ധമാകും. കരിയറില്‍ ഇപ്പോള്‍ വലിയൊരു സ്വപ്നമുണ്ട്. പല ഭാഷകളില്‍, പലതരം കഥാപാത്രങ്ങള്‍ ചെയ്യണം. നല്ല സിനിമകളുടെ ഭാഗമാകണം. എല്ലാ കഥാപാത്രങ്ങളിലും എന്റെ കുറച്ചു രീതികള്‍ കൂടി ചേര്‍ക്കണം എന്നാണ് നിത്യ മേനോന്‍ പറയുന്നത്.

Latest Stories

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത

എല്ലാ സ്വകാര്യ സ്വത്തുക്കളും സർക്കാരിന് ഏറ്റെടുക്കാനാകില്ല: സുപ്രീംകോടതി

പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ വിഭാഗത്തിൽ സ്വർണം നേടിയ ഇമാനെ ഖെലിഫ് മെഡിക്കൽ റിപ്പോർട്ടിൽ പുരുഷൻ