ആ ലിപ്‌ലോക് സീന്‍ എനിക്ക് കരിയറില്‍ ഗുണം ചെയ്തു, വിവാദങ്ങള്‍ ഒക്കെ ഏറ്റവും ഒടുവിലാണ് എന്റെ ചെവിയില്‍ എത്തുക: നിത്യ മേനോന്‍

സിനിമയില്‍ ചെയ്ത ലിപ്‌ലോക് രംഗങ്ങള്‍ വിവാദമായതിനെ കുറിച്ച് പറഞ്ഞ് നിത്യ മേനോന്‍. ‘ബ്രീത്ത്’ എന്ന സീരിസിലെ ലിപ്‌ലോക് സീന്‍ മാത്രം വെട്ടിയെടുത്ത് സെന്‍സേഷനലൈസ് ചെയ്യുമെന്ന് അത് ചെയ്യുമ്പോഴേ അറിയാമായിരുന്നു എന്നാണ് നിത്യ മേനോന്‍ പറയുന്നത്.

ഹിന്ദിയില്‍ ബ്രീത്തിലെ ലിപ്ലോക് രംഗങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പിന്നീട് അത്തരം രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ആശങ്ക തോന്നിയോ എന്ന ചോദ്യത്തോടാണ് നിത്യ പ്രതികരിച്ചത്. വളരെ രസമുള്ള ഷൂട്ടിംഗ് അനുഭവമായിരുന്നു അത്. കരിയറിലും തനിക്ക് വളരെ ഗുണം ചെയ്തു അഭിഷേക് ബച്ചനൊപ്പമുള്ള അഭിനയം.

അതിലെ ലിപ്ലോക് സീന്‍ സിനിമയുടെ ആകെ മൂഡിനു വളരെ അത്യാവശ്യമായിരുന്നു. അതുമാത്രം വെട്ടിയെടുത്ത് സെന്‍സേഷനലൈസ് ചെയ്യുമെന്നും അന്നേ അറിയാമായിരുന്നു. സ്‌ക്രിപ്റ്റില്‍ അങ്ങനെയൊരു സീന്‍ പ്രധാനമാണെങ്കില്‍ ഇനിയുള്ള സിനിമകളിലും അതു ചെയ്യാന്‍ മടിയില്ല.

അന്നും ഇന്നും അത്തരം വിവാദങ്ങളെ പേടിച്ചിട്ടില്ല. പല വിവാദങ്ങളും ഉണ്ടാകുമ്പോള്‍ ഏറ്റവുമൊടുവിലാകും തന്റെ ചെവിയില്‍ എത്തുന്നത്. എങ്കിലും സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകളൊക്കെ വായിക്കാറുണ്ട്. നെഗറ്റീവ് കമന്റില്ലാതെ ഒരു പോസിറ്റീവ് കാര്യവും നടക്കില്ല എന്ന സ്ഥിതിയാണിപ്പോള്‍.

അതിനെ കുറിച്ചു തന്നെ ചിന്തിച്ചിരുന്നാല്‍ ഒന്നിനും സമയമില്ലാതാകും. മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കുമെന്നു കരുതി ടെന്‍ഷനടിച്ച് ജോലി ചെയ്യാന്‍ തനിക്ക് ആകില്ല. തന്റെ കാര്യം തീരുമാനിക്കുന്നത് താനാണ്. മനസില്‍ തോന്നുന്നതു പോലെ ജീവിക്കാനാണ് ഇഷ്ടം.

പറയുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം മനസ് പറയും പോലെ. പുറത്തുള്ള ഒന്നും തന്റെ തീരുമാനങ്ങളെയും സന്തോഷത്തെയും ബാധിക്കാറില്ല. ‘റൂമേഴ്‌സ് ആര്‍ ആബ്‌സല്യൂട്ലി നോട്ട് ഇന്‍ മൈ റഡാര്‍’ എന്നാണ് നിത്യ മേനോന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം