'ഒരു വയസ്സിൽ നാല് ഭാഷകൾ സംസാരിക്കുമായിരുന്നു'; നിത്യ മേനോൻ 'മഡോണ പ്രൊ'യോ?

സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് നിത്യ മേനോൻ. നടി തന്റെ കഴിവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. താൻ ഒന്ന് – രണ്ട് വയസ്സുള്ളപ്പോൾ നാല് ഭാഷകൾ സംസാരിക്കുമായിരുന്നു എന്നാണ് നിത്യ പറയുന്നത്.

നിത്യയുടെ ഏറ്റവും പുതിയ ചിത്രം ആർട്ടിക്കിൾ ’19(1)എയുടെ പ്രെമോഷന്റെ ഭാ​ഗമായി മനോരമ ഓൺലൈനിന്‌ നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഓരോരുത്തർക്കും കഴിവുകൾ വ്യത്യസ്തമായിരിക്കും, തന്റേത് ഭാഷയാണ് തനിക്ക് ഒന്ന്- രണ്ട് വയസ്സുള്ളപ്പോൾ താൻ മൂന്ന്-നാല് ഭാഷകൾ സംസാരിക്കുമായിരുന്നുവെന്നാണ് നിത്യ പറഞ്ഞത്.

എല്ലാവർക്കും വേറെ വേറെ തരാം കഴിവുകൾ ഉണ്ട്. ചിലർക്കത് കണക്കോ അക്കങ്ങളോ ആയിരിക്കും. അവർക്കത് കാണുമ്പോൾ തന്നെ മനസ്സിലാകും. തനിക്ക് ഭാഷകൾ അങ്ങനെ ആണ്. കേട്ടയുടനെ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും. ഭാഷ ശൈലികൾ താൻ അനുകരിക്കും. അതെനിക്ക് സ്വാഭാവികമായി വരുന്നതാണെന്നും നിത്യ കൂട്ടിച്ചേർത്തു.

‘മഡോണ പ്രൊ’ ആണോ എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ   വരുന്നത്.  നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്ത് ജുലൈ 29 ന് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ആർട്ടിക്കിൾ ’19(1)(എ)’. നിത്യ മേനോൻ, വിജയ് സേതുപതി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാതങ്ങളായെത്തിയത്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ