ആരും ഇനി വിളിക്കേണ്ട, വിവാഹം നടക്കാന്‍ പോകുന്നില്ല, അഭിനയത്തില്‍ നിന്ന് ഒരു ചെറിയ ഇടവേള: തുറന്നുപറഞ്ഞ് നിത്യ മേനോന്‍

തന്റെ വിവാഹവാര്‍ത്ത നിഷേധിച്ച് നടി നിത്യ മേനോന്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. തനിക്ക് വിവാഹ പ്ലാനുകളൊന്നുമില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറുതെ സത്യാവസ്ഥ തിരക്കാതെ എഴുതിപ്പിടിപ്പിച്ചവയാണെന്നും നിത്യ സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

‘വിവാഹം കഴിക്കുന്നില്ല. വാര്‍ത്തയില്‍ പറയുന്നപോലൊരു വ്യക്തിയും ഇല്ല. ഞാന്‍ വിവാഹം കഴിക്കുന്നില്ലെന്ന് നേരിട്ട് പറയാന്‍ വേണ്ടിയാണ് ഈ അവസരം ഉപയോഗിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ആ വാര്‍ത്തയില്‍ സത്യമില്ല.’

വിവാഹ പദ്ധതികളൊന്നുമില്ല. വരനും ചിത്രത്തിലില്ല. വിവാഹം സംഭവിക്കാന്‍ പോകുന്നില്ല. ബോറടിച്ച ഒരാള്‍ എഴുതിയ വാര്‍ത്തമാത്രമാണത്. ഒരു നിര്‍മിത ലേഖനം. ഞാന്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാന്‍ പോകുകയാണ്.’

‘സുഖം പ്രാപിക്കാന്‍ എനിക്ക് ആ സമയം ആവശ്യമാണ്. ഒരു യന്ത്രമനുഷ്യനെപ്പോലെ തുടര്‍ച്ചയായി അല്ലെങ്കില്‍ യാന്ത്രികമായി പ്രവര്‍ത്തിക്കാന്‍ എനിക്ക് ഒരിക്കലും കഴിയില്ല.”അല്‍പ്പം യാത്ര ചെയ്യാമെന്ന തീരുമാനത്തിലാണ്. പിന്നെ തിരിച്ച് വന്ന് അഭിനയിക്കാം. എന്റെ വിവാഹ പരിപാടികള്‍ ക്രമീകരിക്കാന്‍ എനിക്ക് ഇനി കോളുകള്‍ ആവശ്യമില്ല. കാരണം അത് നടക്കാന്‍ പോകുന്നില്ല’ നിത്യാ മേനോന്‍ പറഞ്ഞു.

Latest Stories

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയത് പോസ്റ്റുമോര്‍ട്ടത്തില്‍; ഡിഎന്‍എ ഫലം പുറത്തുവന്നതിന് പിന്നാലെ സഹപാഠി അറസ്റ്റില്‍

വിരമിച്ച രവിചന്ദ്രൻ അശ്വിന് പെൻഷൻ തുകയായി എത്ര ലഭിക്കും?

'10 ഫീല്‍ഡര്‍മാരുമായി കളിക്കേണ്ടിവന്നു, പന്ത് അടുത്തുകൂടി പോയാല്‍ പോലും അതു പിടിച്ചെടുക്കാന്‍ അവന് സാധിക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണം