പരിഹസിക്കുന്നത് നമ്മളേക്കാള്‍ കുറവുള്ള ആളുകള്‍, ബഹളം വെയ്ക്കുകയോ, നിലവിളിക്കുകയോ ചെയ്തിട്ടില്ല: ബോഡി ഷെയ്മിംഗിനെ കുറിച്ച് നിത്യ മേനോന്‍

ബോഡി ഷെയ്മിംഗ് കമന്റുകളെ ഗൗനിക്കാറില്ലെന്ന് നടി നിത്യ മേനോന്‍. പരിഹസിക്കുന്നത് എല്ലായ്‌പ്പോഴും നമ്മളെക്കാള്‍ കുറവുകളുള്ള ആളുകളാണ്. എന്തുകൊണ്ടാണ് ഭാരം വെയ്ക്കുന്നതെന്ന് അവര്‍ ചിന്തിക്കാത്ത ഒരുപാട് കാരണങ്ങള്‍ ഉണ്ട്. അതിനാല്‍ താന്‍ ഒരിക്കലും ബഹളം വെയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ലെന്ന് നിത്യ പിങ്ക്‌വില്ലയോട് പറഞ്ഞു.

നിത്യ മേനോന്റെ വാക്കുകള്‍:

നമ്മളെ പരിഹസിക്കുന്നത് എല്ലായ്പ്പോഴും നമ്മളേക്കാള്‍ കുറവുള്ള ആളുകളാണ്. മികച്ചു നില്‍ക്കുന്നവര്‍ അല്ലെങ്കില്‍ നമ്മളേക്കാളേറെ ചെയ്യുന്നവര്‍ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമര്‍ശിക്കാനോ നില്‍ക്കില്ല. അത് തിരിച്ചറിഞ്ഞാല്‍ അവയൊന്നും ബാധിക്കില്ല.

എന്തുകൊണ്ടാണ് ഭാരം വെയ്ക്കുന്നതെന്ന് ആരും ചോദിക്കുന്നില്ല. അവര്‍ അനുമാനിക്കുന്നു. ഇതിന് നിരവധി ചോദ്യങ്ങളുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളിലൂടെയാണ് അവര്‍ കടന്നു പോകുന്നതെങ്കിലോ? അങ്ങനെ ഒരുപാട്… അവര്‍ ചിന്തിക്കാത്ത ഒരുപാട് കാരണങ്ങള്‍ ഉണ്ട്.

ബോഡി ഷേമിംഗിനെ കുറിച്ചോര്‍ത്ത് താന്‍ ഒരിക്കലും ബഹളം വെയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ ഇത് സ്വയം ചെയ്യുന്നു, മറികടക്കുന്നു. ഇക്കാര്യങ്ങളെ കുറിച്ച് ഞാന്‍ ഒരിക്കലും സംസാരിക്കുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല.

ഇന്റസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!