ദുൽഖർ റൊമാന്റിക് ഫിലിം ചെയ്യുന്നത് കാണാൻ നല്ല രസമാണ്, അവന്റെ കൂടെ ഒരു സിനിമ കൂടി ചെയ്യണം: നിത്യ മേനോൻ

വെള്ളിത്തിരയിൽ തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ജോഡികളാണ് ദുൽഖർ സൽമാനും നിത്യ മേനോനും. ‘ഉസ്താദ് ഹോട്ടൽ’, മണി രത്നം സംവിധാനം ചെയ്ത ‘ഓക്കെ കണ്മണി’, ‘100 ഡേയ്സ് ഓഫ് ലവ്’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരജോഡികളാണ് ഇരുവരും.

ഇപ്പോഴിതാ ദുൽഖറിന്റെ കൂടെ വീണ്ടുമൊരു പ്രണയ ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യ മേനോൻ. ദുൽഖർ സൽമാൻ റൊമാന്റിക് ഫിലിം ചെയ്യുന്നത് കാണാൻ തന്നെ നല്ല രസമാണ് എന്നാണ് നിത്യ പറയുന്നത്.

“എനിക്ക് ഒരു സിനിമ ദുൽഖറിന്റെ കൂടെ ചെയ്യണമെന്നുണ്ട്. ചിലപ്പോഴൊക്കെ ഞങ്ങൾ മെസേജ് അയക്കാറുള്ളു. നമ്മൾ ഷൂട്ടുമൊക്കെയായി തിരക്കിലാവുമല്ലോ, പക്ഷേ അതിന് ഇടയിലും ഇടക്കെല്ലാം എനിക്ക് മെസേജ് അയക്കാറുണ്ട്.
സിനിമ ചെയ്യണം എന്നുള്ളത് ഞാൻ ദുൽഖറും ഇത് വരെ സംസാരിച്ചിട്ടില്ല. പക്ഷേ എനിക്ക് ദുൽഖറിന്റെ കൂടെ ഒരു പടം ചെയ്യണമെന്നുണ്ട്. ഇനി ദുൽഖറിനെ കാണുമ്പോൾ ചോദിച്ചാൽ മതി.

റൊമാന്റിക് സിനിമ പിടിക്കുന്നില്ല എന്ന് ദുൽഖർ പറഞ്ഞിരുന്നു. ദുൽഖർ റൊമാന്റിക് ഫിലിം ചെയ്യുന്നത് കാണാൻ തന്നെ നല്ല രസമാണ്. എനിക്കും ദുൽഖറിന്റെ റൊമാന്റിക് സിനിമകൾ ഇഷ്ട്ടമാണ്. പ്രേക്ഷകർക്കും ദുൽഖറിനെ അത്തരത്തിലുള്ള വേഷത്തിൽ കാണാൻ നല്ല ഇഷ്ടമാണ്. റൊമാൻറിക് സ്പേസിലും നമുക്ക് വ്യത്യസ്തമായിട്ടുള്ളത് ചെയ്യാൻ സാധിക്കും. അത്തരത്തിൽ ഒരു സിനിമ ഒരുമിച്ച് ചെയ്യണമെന്നുണ്ട്” ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് നിത്യ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.

Latest Stories

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയത് പോസ്റ്റുമോര്‍ട്ടത്തില്‍; ഡിഎന്‍എ ഫലം പുറത്തുവന്നതിന് പിന്നാലെ സഹപാഠി അറസ്റ്റില്‍

വിരമിച്ച രവിചന്ദ്രൻ അശ്വിന് പെൻഷൻ തുകയായി എത്ര ലഭിക്കും?

'10 ഫീല്‍ഡര്‍മാരുമായി കളിക്കേണ്ടിവന്നു, പന്ത് അടുത്തുകൂടി പോയാല്‍ പോലും അതു പിടിച്ചെടുക്കാന്‍ അവന് സാധിക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണം