അതത്ര എളുപ്പമല്ല, തീരെ പ്രൈവസിയില്ലാത്ത കാര്യമാണ് : നിത്യ മേനോൻ

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ആണ് ‘മാസ്റ്റർപീസ്’. നിത്യ മേനോൻ, ഷറഫുദ്ദീൻ, മാല പാർവതി, രൺജി പണിക്കർ, ശാന്തി കൃഷ്ണ, അശോകൻ എന്നിവരാണ് മാസ്റ്റർപീസിൽ പ്രധാന വേഷത്തിലെത്തുന്നത്.
ശ്രീജിത്ത്. എൻ ആണ് മാസ്റ്റർപീസ് സംവിധാനം ചെയ്യുന്നത്.  ‘തെക്കന്‍ തല്ലുകേസ്’ എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് ശ്രീജിത്ത്.

ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും മറ്റും പങ്കുവെക്കുകയാണ് നിത്യ മേനോൻ.
“ആക്ടർ ആയിരിക്കുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല.  എന്നെ സംബന്ധിച്ചിടത്തോളം ഒരു ആക്ടർ ആയിരിക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി ഫ്രീഡം അല്ലെങ്കിൽ പ്രൈവസി ആണ്. എനിക്ക് നടക്കാൻ പോണം, രാത്രിയിൽ എവിടെങ്കിലും പോണം എന്നുണ്ടെങ്കിൽ ഫ്രീഡം ഇല്ലാത്ത പോലെ എനിക്ക് ഫീൽ ചെയ്യാറുണ്ട്. ഏറ്റവും പോസിറ്റിവ് ആയ സംഗതി ഷെഡ്യൂൾസ് ആണ്. നോർമൽ ജോബ് ഉള്ള പോലെ അല്ലല്ലോ, നമ്മൾക്ക് വർക്ക് ചെയ്യുമ്പോൾ ഫുൾ വർക്ക് ചെയ്യണം. ശനിയോ ഞായറോ എന്നൊന്നുമില്ല. വർക്ക് ഓഫ് ആണെങ്കിൽ ഒരു ഓഫ് കിട്ടും എന്ന് മാത്രം.” ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിലാണ് നിത്യ മേനോൻ മനസുതുറന്നത്.

പ്രവീൺ എസ് ആണ് വെബ് സീരീസിന്റെ സംഭാഷണങ്ങളും തിരക്കഥയും എഴുതിയിരിക്കുന്നത്. ഒക്ടോബർ 25 നാണ് വെബ് സീരീസ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ നേരത്തേ റിലീസ് ചെയ്ത മലയാളം വെബ് സീരീസ് ‘കേരള ക്രൈം ഫയല്‍സ് ‘ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലാണ് സീരീസ് പുറത്തിറങ്ങുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം