ക്യാമ്പുകളില്‍ കഴിയുന്ന സഹോദരങ്ങള്‍ക്ക് അടിയന്തരമായി അവശ്യസാധനങ്ങള്‍ വേണം: സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു

സംസ്ഥാനത്ത് മഴ കനത്തതോടെ ജനങ്ങളിലേക്ക് വേഗം സഹായമെത്തിക്കാന്‍ സിനിമാതാരങ്ങളും രംഗത്ത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വേഗത്തില്‍ സഹായം സാദ്ധ്യമാക്കാനും മുന്നറിയിപ്പുകള്‍ നല്‍കാനും താരങ്ങള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ജനങ്ങളിലേക്ക് വേഗത്തില്‍ വിവരങ്ങള്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് അടിയന്തരമായി അവശ്യസാധനങ്ങള്‍ വേണമെന്നതിനാല്‍ സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. ആവശ്യ സാധനങ്ങളും അതു സ്വീകരിക്കുന്ന സ്ഥലങ്ങളും ഫോണ്‍ നമ്പരും പങ്കുവെച്ചിട്ടുണ്ട്.

MOST_URGENT

09.08.2019

മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴതുടരുകയാണ്. നിലമ്പൂര്‍ , എടവണ്ണ, വാഴക്കാട് മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു, 5000ല് പരം ആള്‍ക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചുവരുന്നു. ക്യാമ്പുകളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അടിയന്തരമായി അവശ്യസാധനങ്ങള്‍ എത്തിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങളുടേയും അവ എത്തിക്കേണ്ട സ്ഥലങ്ങളുടേയും വിവരം താഴെച്ചേര്‍ക്കുന്നു. ഉപയോഗിച്ച വസ്ത്രങ്ങളും സാമഗ്രികളും സ്വീകരിക്കുന്നതല്ല…

ആവശ്യ സാധനങ്ങള്‍ സ്വീകരിക്കുന്ന സ്ഥലങ്ങള്‍ :
1) ഗവഃ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മഞ്ചേരി, കച്ചേരിപ്പടി
ഫോണ്‍ : 0481 2766121 (ഏറനാട് താലൂക്ക് ഓഫീസ്)
2) കളക്ടറേറ്റ് മലപ്പുുറം
ഫോണ്‍ : 0483 2736 320, 0483 2736 326

പായ
കമ്പിളിപ്പുതപ്പ്
അടിവസ്ത്രങ്ങള്‍
മുണ്ട്
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങള്‍
ഹവായ് ചെരിപ്പ്
സാനിറ്ററി നാപ്കിന്‍
സോപ്പ്
ടൂത്ത് ബ്രഷ്
ടൂത്ത് പേസ്റ്റ്
ഡെറ്റോള്‍
സോപ്പ് പൗഡര്‍
ബ്ലീച്ചിംഗ് പൗഡര്‍
ക്ലോറിന്‍
ബിസ്‌ക്കറ്റ്
അരി
പഞ്ചസാര
ചെറുപയര്‍
പരിപ്പ്
കടല
വെളിച്ചെണ്ണ
നാളികേരം
പച്ചക്കറി
ബ്രഡ്
ബേബി ഫുഡ്
കറി പൌഡറുകള്‍

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു