അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

നടന്‍ അജിത്ത് കടന്നുപോയ ഘട്ടത്തിലൂടെ താനും കടന്നു പോയിട്ടുണ്ടെന്ന് നിവിന്‍ പോളി. കരിയറില്‍ അജിത്ത് നല്‍കിയ ഉപദേശങ്ങളെ കുറിച്ചാണ് നിവിന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രമോഷനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

പ്രേമം ഇറങ്ങിയ സമയം ആയിരുന്നു. അജിത്ത് സാര്‍ ഡിന്നറിന് ഞങ്ങളെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍. നിവിന്റേതായി ഇറങ്ങുന്ന എല്ലാ പടങ്ങളും ഇപ്പോള്‍ ഹിറ്റാണ്. പക്ഷേ ഒരു ഘട്ടം വരും. എല്ലാ ആക്ടേഴ്‌സും കടന്നുപോകുന്നൊരു ഭാഗമാണത്. അജിത്ത് സാറും ആ ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു.

ആ ഫേസിലൂടെ നമ്മള്‍ കടന്ന് പോകണം. ഒരു ഡിപ്പില്‍ പോയി നമ്മള്‍ തിരിച്ചു വരും. ആ ഡിപ്പില്‍ നമ്മള്‍ മനസിലാക്കും ആരാണ് നമുക്കൊപ്പം ഉള്ളത്, നമ്മുടെ ഫോണ്‍ കോളിന് അപ്പുറത്ത് ആരുണ്ടാകും, ആര് സിനിമ തരും, ആര് നമുക്ക് വേണ്ടി എഴുതും, ആര് നിര്‍മിക്കും ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കും.

ചിലപ്പോള്‍ ഒന്നും ഉണ്ടാകില്ല. പക്ഷേ ഇതില്‍ നിന്നെല്ലാം നമ്മള്‍ തിരിച്ചു കയറും. അപ്പോള്‍ മനസിലാകും റിയല്‍ മുഖങ്ങള്‍ എന്താണെന്ന്, കൂടെ ഉള്ളവര്‍ ആരൊക്കെ ആണെന്ന് എന്ന് അജിത്ത് സാര്‍ പറഞ്ഞു എന്നാണ് നിവിന്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മലയാളി ഫ്രം ഇന്ത്യ ഇതുവരെ 10 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ദീപക് ജേതി, അനശ്വര രാജന്‍, ഷൈന്‍ ടോം ചാക്കോ, സലിം കുമാര്‍, മഞ്ജു പിള്ള, സെന്തില്‍ കൃഷ്ണ, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി