നിവിന്‍ പോളിയുടെ നായികയായി ആരാധികയെത്തിയപ്പോള്‍

മലയാളിത്തില്‍ ചില നടന്‍മാരുടെ അഭിനയം കണ്ട് കട്ട് പറയാന്‍ മറന്നെന്നുള്ള സംവിധായകരുടെ നിരവധി ഡയലോഗുകള്‍ സിനിമാ ലോകം കേട്ടതാണ്. അതുപോലെ, നായകന്‍മാരുടെ മുന്നിലെത്തുമ്പോള്‍ വാക്കുകള്‍ കിട്ടിയില്ലെന്ന ഡയലോഗുമായി നായികമാരും രംഗത്തുവരാറുണ്ട്. ആ പട്ടികയിലേക്ക് ഒരു പേരു കൂടെ ചേര്‍ക്കാം. നിവിന്‍ പോളി നായകനായ റിച്ചിയിലെ നായിക ശ്രദ്ധ ശ്രീനാഥാണ് നിവിന്റെ മുന്നില്‍ നിന്നപ്പോള്‍ വാക്കുകള്‍ പോലും കിട്ടാതിരുന്ന ഏറ്റവും അവസാനത്തെ നായിക.

ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലിലാണ് റിച്ചിയുടെ അഭിനയ സമയത്തുണ്ടായ തന്റെ അനുഭവം ശ്രദ്ധ വ്യക്തമാക്കിയത്. നിവിന്‍ അടുത്തു വന്നപ്പോള്‍ സംസാരിക്കാന്‍ വാക്കുകള്‍ പോലും കിട്ടിയില്ലെന്നാണ് യു ടേണ്‍ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് വന്ന ശ്രദ്ധ പറഞ്ഞത്.

നിവിന്‍ പോളിയുടെ വലിയ ആരാധികയാണ് താന്‍. ഒരു ആരാധികയെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള കാര്യമാണ് തന്റെ ആരാധനാപാത്രത്തോടൊപ്പം അഭിനയിക്കാന്‍ സാധിക്കുക എന്നത്. അത്തരമൊരവസരമാണ് തനിക്ക് കൈവന്നത്. ചിത്രീകരണം നടക്കുമ്പോള്‍ തന്റെ മുന്നിലെത്തിയ നിവിനോട് തനിക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല.

Read more

വിക്രം വേദ എന്ന ചിത്രത്തില്‍ മാധവനൊപ്പം അഭിനയിച്ച ശ്രദ്ധ ഈ രണ്ട് താരങ്ങളില്‍ ഏറ്റവും ആസ്വദിച്ചത് ആരുടെ കൂടെയുള്ള അഭിനയമാണെന്ന് ചോദ്യത്തിന് ഒരു ചിത്രത്തില്‍ കൂടെ നിവിന്റെ നായികയായി അഭിനയിക്കണം എന്നാണ് ശ്രദ്ധ ഉത്തരം പറഞ്ഞത്.