കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ഹണിട്രാപ് ദമ്പതികളാണെന്ന് പറഞ്ഞ് നിവിനും സംഘവും അപമാനിച്ചു.. അന്നേ പീഡനപരാതി നല്‍കിയിരുന്നു: പരാതിക്കാരി

നിവിന്‍ പോളിയും നിര്‍മ്മാതാവ് എകെ സുനിലും അടങ്ങുന്ന സംഘത്തിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നതായി യുവതി. ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു. ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ ഫോണ്‍ അവര്‍ പിടിച്ചെടുത്തു, അതുകൊണ്ട് തന്റെ കൈയ്യില്‍ തെളിവുകള്‍ ഇല്ല എന്നാണ് പരാതിക്കാരി പറയുന്നത്.

ദുബായില്‍ വച്ച് പീഡിപ്പിച്ചതായാണ് നേര്യമംഗലം സ്വദേശിനിയുടെ പരാതി. നിവിന്‍ പോളി ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നിവിന്‍ 6ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിര്‍മാതാവ് എകെ സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

ദുബായില്‍ വച്ചാണ് സിനിമാ സംഘവുമായി പരിചയപ്പെട്ടത് എന്നാണ് യുവതി മനോരമ ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. യൂറോപ്പില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് 3 ലക്ഷം രൂപ വാങ്ങി. പണം തിരികെ ചോദിച്ചപ്പോള്‍ ഉഴപ്പി. പിന്നീട് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞ് നിര്‍മ്മാതാവ് എകെ സുനിലിനെ പരിചയപ്പെടുത്തി. ഹോട്ടലില്‍ അഭിമുഖത്തിന് പോയപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചു.

അവരുടെ മുറിക്ക് അടുത്ത് മറ്റൊരു മുറിയെടുത്ത് മൂന്ന് ദിവസം എന്നെ പൂട്ടിയിട്ടു. ഭക്ഷണവും വെള്ളവും തന്നില്ല. ലഹരിമരുന്ന് കലക്കിയ വെള്ളം തന്നു. ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഫോണ്‍ നിവിന്‍ പോളിയും സംഘവും ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. അതിനാലാണ് തെളിവില്ല എന്ന് അവര്‍ പറയുന്നത്.

സിനിമാ സംഘം ഭീഷണിപ്പെടുത്തിയതിന്റെ ചാറ്റുകള്‍ ഫോണിലുണ്ടായിരുന്നു. ഞാന്‍ ഒറ്റയ്ക്കാണ്. അവരൊരു സംഘമാണ്. നിരവധി പെണ്‍കുട്ടികള്‍ ഇതുപോലെ കെണിയില്‍പ്പെട്ടിട്ടുണ്ട്. തന്നെ പീഡിപ്പിച്ചതായി ആദ്യ പരാതിയില്‍ തന്നെ പറഞ്ഞിരുന്നു. സിഐയ്ക്ക് മൊഴി കൊടുത്തു. സുനിലും സംഘവും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയിട്ട് ഹണിട്രാപ്പ് ദമ്പതികളാണെന്ന് പറഞ്ഞ് തന്നെ അപമാനിച്ചു. അതിനും പരാതി കൊടുത്തിരുന്നു എന്നാണ് യുവതി പറയുന്നത്.

Latest Stories

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു