'ചില പ്രശ്നങ്ങൾ നിലവിലുണ്ട് '; തുറമുഖം റിലീസിംഗിൽ പ്രതികരിച്ച് നിവിന്‍ പോളി

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്ര തുറമുഖത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരവേ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. മഹാവീര്യര്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറമുഖം സിനിമയെ കുറിച്ച് നിവിന്‍ സംസാരിച്ചത്.

സിനിമ എന്ന് റീലീസിനെത്തുമെന്ന് തനിക്ക് അറിയില്ലെന്നും ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിലവിലുണ്ടെന്നുമാണ് നിവിൻ പറഞ്ഞത്. കോവിഡ് കാലത്ത് നിവിന്റേതായി തിയേറ്ററിലും ഒ.ടി.ടിയിലും സിനിമകള്‍ ഉണ്ടായില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു നിവിന്റെ മറുപടി.

പ്രേക്ഷകരെ സംബന്ധിച്ച് സിനിമ തിയേറ്ററില്‍ വരിക അല്ലെങ്കില്‍ ഏതെങ്കിലും പ്ലാറ്റ്‌ഫോമില്‍ വന്ന് കാണാന്‍ പറ്റുക എന്നത് തന്നെയാണ്. എന്റെ കാര്യത്തില്‍ ഏറ്റവും ഒടുവില്‍ വന്ന ചിത്രം മൂത്തോന്‍ ആണ്. പിന്നെ ഇറങ്ങാന്‍ ഇരുന്നത് തുറമുഖമായിരുന്നു.

തുറമുഖം പല കാരണങ്ങളാല്‍, ചില ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റ് പ്രശ്‌നങ്ങളാല്‍ ഇങ്ങനെ നീണ്ടുപോയിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. അത് ഇനി എന്ന് ഇറങ്ങുമെന്നുള്ള കാര്യത്തിനെ കുറിച്ച് തനിക്കറിയില്ല. ബാക്കിയെല്ലാം താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളെന്നും, വരും മാസങ്ങളില്‍ അതൊക്കെ ഇനി ബാക്ക് ടു ബാക്ക് വരുമായിരിക്കുമെന്നും നിവിന്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം