മോഹൻലാലിന്റെ ഗുരുവുമായും, നന്ദനത്തിലെ കുമ്പിടിയുമായും തൻ്റെ സന്ന്യാസിക്ക് ബന്ധമില്ല; കഥാപാത്രത്തെ കുറിച്ച് നിവിൻ പോളി

നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷെെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യർ. പൊളിറ്റിക്കൽ സറ്റയറായി ഒരുങ്ങുന്ന ചിത്രം റീലിസിനെത്തും മുൻപ് തന്നെ  നിവിന്റെ സന്യാസി വേഷവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയർന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് നിവിൻ പോളി.കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലായിരുന്നു നിവിന്റെ പ്രതികരണം.

‘ചിത്രം പൊളിറ്റിക്കൽ സറ്റയറാണ്. നേർരേഖയിൽ പോകുന്ന ചിത്രമാണ് മഹാവീര്യർ എം.മുകുന്ദന്റെ കഥയുടെ ആത്മാവ് നഷ്‌ടപ്പെടാതെ സിനിമ ഒരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കൃത്യമായ പഠനം നടത്തിയ ശേഷമാണ് സിനിമ എടുത്തത്. ചിത്രത്തിൽ കണ്ട രംഗങ്ങളൊന്നും സ്വപ്‌നാടനം അല്ലെന്നും, ഗുരു സിനിമ റെഫറൻസായി എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മലയാള സിനിമയിൽ മുൻപുണ്ടായിരുന്ന കുമ്പിടി പോലത്തെ സന്യാസികളുമായി ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും നിവിൻ പോളി പറഞ്ഞു.

രാജസ്ഥാനിൽ പോയാണ് നിരവധി രംഗങ്ങൾ ഷൂട്ട് ചെയ്‌തത്. കേരളത്തിലോ മെെസൂരിലോ ചിത്രം ഷൂട്ട് ചെയ്യാമായിരുന്നു. എന്നാൽ രാജസ്ഥാനിൽ ഷൂട്ട് ചെയ്യാൻ കാരണമുണ്ട്. രാജസ്ഥാനിലെ കൊട്ടാരങ്ങളിലെ കളർ ടോണാണ് വേണ്ടതെന്ന് തനിക്ക് തോന്നി. അവിടുത്തെ കൊട്ടാരങ്ങൾക്ക് പ്രത്യേക ഭംഗിയുണ്ട്. ഒരു ഭാഗം കേരളത്തിൽ ചെയ്യുന്നതും കൂടി പരിഗണിച്ചാണ് രാജസ്ഥാനിൽ എടുത്തതെന്ന് സംവിധായകനായ എബ്രിഡ് ഷെെൻ പറഞ്ഞു.

Read more

നിവിൻപോളി, ആസിഫ് അലി എന്നിവരെ എബ്രിഡ് ഷൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യർ. ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, ഷൈലജ പി അമ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.