സിനിമയില്‍ എത്തുന്ന എല്ലാവരോടും പേര് മാറ്റാന്‍ ആവശ്യപ്പെടാറുണ്ടെന്ന് നിവിന്‍ പോളി. ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്’ എന്ന ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ തന്നോട് പേര് മാറ്റാന്‍ പലരും ആവശ്യപ്പെട്ടിരുന്നു എന്നാണ് നിവിന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് സ്വീകരിക്കാനാണ് തന്നോട് പലരും ആവശ്യപ്പെട്ടത് എന്നാണ് നിവിന്‍ പറയുന്നത്. സിനിമയില്‍ വന്ന കാലത്ത് തന്റെ പേര് മാറ്റാന്‍ ഒക്കെ ഇന്‍ഡസ്ട്രിയില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല.
മലര്‍വാടി ആര്‍ട്സ് ക്ലബ് കഴിഞ്ഞ സമയത്താണ് തന്നോട് പേര് മാറ്റാന്‍ ആവശ്യപ്പെട്ടത്. പ്രകാശന്‍ എന്ന കഥാപാത്രത്തിന്റെ പേര് തന്നെ തിരഞ്ഞെടുക്കുന്നത് കരിയറില്‍ ഉയര്‍ച്ച ഉണ്ടാക്കുമെന്ന തരത്തിലാണ് പറഞ്ഞത്. കുറച്ച് നാള്‍ ആള്‍ക്കാര്‍ നിതിന്‍ മോളി എന്നായിരുന്നു വിളിച്ചു കൊണ്ടിരുന്നത്.
ഇപ്പോള്‍ അത് മാറി നിവിന്‍ പോളിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സിനിമയില്‍ വരുന്ന എല്ലാവരോടും പേര് മാറ്റാന്‍ വേണ്ടി പറയാറുണ്ട്. പേര് മാറ്റണം, അല്ലെങ്കില്‍ അക്ഷരം മാറ്റണം, രണ്ട് എന്‍ ഇടണം പേരില്‍ തുടങ്ങി ഓരോന്ന് പറയാറുണ്ട്. പക്ഷെ അത് നമ്മുടെ പാരന്റ്‌സ് നമുക്ക് ഇട്ട പേരല്ലേ.
അതാണ് അതിലെ ഏറ്റവും നല്ലകാര്യം. അത് മാറ്റേണ്ട കാര്യമൊന്നുമില്ല എന്നാണ് നിവിന്‍ പോളി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, നിവിന്റെ ‘മലയാളി ഫ്രം ഇന്ത്യ’ തിയേറ്ററില്‍ മികച്ച വിജയം നേടുകയാണ്. എന്നാല്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയ്‌ക്കെതിരെ കോപ്പിയടി വിവാദം ഉയര്‍ന്നിട്ടുണ്ട്.