നിവിൻ പോളി ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷെെൻ സംവിധാനം ചെയ്യ്ത ചിത്രമാണ് മഹാവീര്യർ. ചിത്രം റീലിസിനത്തിയതിന് പിന്നാലെ സിനിമ ചിത്രീകരണ സമയത്ത് താൻ അനുഭവിച്ച കഷ്ടപാടുകളെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ് നിവിൻ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിനിടെയിലാണ് അദ്ദേഹം വിഗ്ഗ് കാരണം അനുഭവിച്ച കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞത്.
വിഗ്ഗിന് നല്ല വെയിറ്റ് ഉണ്ടായിരുന്നു. വിഗ്ഗ് കാരണം കാരവൻ മാറ്റേണ്ട അവസ്ഥ വരെ വന്നുവെന്നും അദ്ദേഹം പറഞ്ഞു ആ വിഗിന് നല്ല ഹൈറ്റ് ഉണ്ടായിരുന്നു. അതെ പോലെ തന്നെ നല്ല വെയിറ്റും ഉണ്ടായിരുന്നു. ഇത് ഒരിക്കൽ ഫിക്സ് ചെയ്ത് കഴിഞ്ഞാൽ പിന്നെ പാക്കപ്പ് പറയുമ്പോഴേ അഴിക്കാൻ പറ്റുള്ളൂ. അല്ലാതെ അഴിച്ച് വെക്കാൻ പറ്റില്ല.
ഇടക്ക് ഇടക്ക് ഷോട്ടും ഉണ്ടാവുമല്ലോ. ആദ്യം എടുത്ത കാരവാന്റെ ഉള്ളിൽ ഹൈറ്റ് കുറവായിരുന്നു. അപ്പോൾ കുനിഞ്ഞ് നടക്കണമായിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു കൂടി പൊക്കമുള്ള കാരവാൻ വേറെ എടുക്കേണ്ടിവന്നു. ആ കോസ്റ്റിയൂമിനും ഒരുപാട് ലയേഴ്‌സ് ഉണ്ട്. ജഡ പോലത്തെ വിഗ് ആയതുകൊണ്ട് തന്നെ നല്ല വെയിറ്റും ഉണ്ടാവും. അത് തലയിൽ വെക്കാൻ ബുദ്ധിമുട്ടായിരുന്നു. ഷൂട്ടിന്റെ സമയത്ത് ആണെങ്കിൽ നല്ല ചൂടുമുണ്ടായിരുന്നുവെന്നും നിവിൻ പോളി പറഞ്ഞു.
എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് എബ്രിഡ് ഷൈൻ തന്നെയാണ്. പോളി ജൂനിയർ ആൻഡ് ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഷംനാസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കന്നഡ താരം ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിൽ നായികയായി എത്തിയത്.