ദിലീപേട്ടന് ഒപ്പം വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ലഭിച്ചത് ഒരു ഹിന്ദി സിനിമയിലായിരുന്നു, പിന്നീട് അവസരം ലഭിച്ചതുമില്ല..: ബാദുഷ

മലയാള സിനിമയിലെ ജനപ്രിയ നായകന്‍ ദിലീപ് ഇന്ന് 54-ാം ജന്മദിനം ആഘോഷിക്കുകയാണ്. ദിലീപിനോടുള്ള ഇഷ്ടം വ്യക്തമാക്കി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ദിലീപിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ അവസരം ലഭിച്ചിരുന്നില്ല. ഒടുവില്‍ സംവിധായകന്‍ റാഫി ഒരുക്കുന്ന വോയിസ് ഓഫ് സത്യനാഥന്‍ സിനിമയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ചാണ് ബാദുഷ പറയുന്നത്.

ബാദുഷയുടെ കുറിപ്പ്:

പ്രിയ ദിലീപേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍
ഏഷ്യാനെറ്റിലെ കോമിക് കോള കണ്ട് ഇഷ്ടം തോന്നിയ പ്രതിഭാശാലി, പിന്നീട് അദ്ദേഹം സിനിമാ നടനായി. മാനത്തെ കൊട്ടാരം എന്ന സിനിമ എന്ന അദ്ദേഹം നായകനായി അഭിനയിച്ച ആദ്യ സിനിമ തന്നെ മനസില്‍ കയറി. ആ സിനിമയിലഭിനയിച്ച ദിലീപേട്ടനെ വല്ലാതെ ഇഷ്ടമായി. നിരവധി തവണ ആ സിനിമ കണ്ടു. അന്നു മുതല്‍ ഓരോ സിനിമ കഴിയുന്തോറും ദിലീപേട്ടനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു.

എന്നാല്‍, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം ലഭിക്കുന്നത് മേജര്‍ രവി സംവിധാനം നിര്‍വഹിച്ച ഒരു ഹിന്ദി സിനിമയിലാണ്. അതിനു ശേഷം പാസഞ്ചര്‍ എന്ന സിനിമയില്‍ ദിലീപേട്ടനോടൊത്ത് ജോലി ചെയ്തു. പാസഞ്ചര്‍ കഴിഞ്ഞ് ഫിലിം സ്റ്റാര്‍. എന്നാല്‍, പിന്നീട് എന്തുകൊണ്ടോ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനവസരം ലഭിച്ചില്ല. അവസരങ്ങള്‍ തൊട്ടടുത്തെത്തി അകന്നു പോകുകയായിരുന്നു.

അതില്‍ ഞാന്‍ വളരെ വിഷമിച്ചിരുന്നു. അവസാനം മൈ സാന്റ എന്ന സിനിമയില്‍ ഞാനടക്കം പലരും സഹകരിച്ചു ചെയ്ത സിനിമയായിരുന്നു. ആ സിനിമ സ്വതന്ത്രമായി ചെയ്യാനാകുമെന്നു ഞാന്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതും നടക്കാതെ പോയി. എന്നാല്‍, അതിലൊക്കെ സന്തോഷമുള്ള കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അതും തികച്ചും അപ്രതീക്ഷിതമായി.

ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആ നായകനെ വച്ച്, ദിലീപേട്ടനെവച്ച് ഒരു സിനിമ ഞങ്ങള്‍ നിര്‍മിക്കുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി റാഫിക്ക (സംവിധായകന്‍ റാഫി) എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു, ദീലീപ് കഥ കേട്ടിട്ടുണ്ട്. ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ദിലീപ് വിളിക്കും എന്നൊക്കെ. അങ്ങനെ ദിലീപേട്ടന്‍ എന്നെ വിളിച്ചു. ഞങ്ങള്‍ സിനിമ തുടങ്ങി. ഈ ജന്മിനം ദിലീപേട്ടന്‍ ഞങ്ങള്‍ക്കൊപ്പമാണ് എന്ന വലിയ സന്തോഷവുമുണ്ട്. എന്റെ പ്രിയപ്പെട്ട ദിലീപേട്ടന് ഹൃദയം നിറഞ്ഞ ജ•ദിനാശംസകള്‍.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം