ക്ലൈമാക്‌സ് ഇതായിരുന്നില്ല.. അവസാന രംഗം എടുത്തു മാറ്റിയതിന് പിന്നില്‍ കാരണങ്ങളുണ്ട്; 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തെ കുറിച്ച് സംവിധായകന്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കിയ ‘ന്നാ താന്‍ കേസ് കൊട്’ സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ മുതല്‍ ചര്‍ച്ചയായിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തിയതോടെ സിനിമയിലെ രംഗങ്ങള്‍ അടക്കം ചര്‍ച്ചയാവുകയും പ്രശംസ നേടുകയും ചെയ്തിരുന്നു.

ചിത്രത്തെ കുറിച്ച് സംവിധായകന്‍ രതീഷ് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയുടെ ക്ലൈമാക്‌സ് ഇതായിരുന്നില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. ഇടതിനെ വിമര്‍ശിക്കുന്ന സിനിമ ആയിട്ടല്ല, ഇടതിന്റെ ആര്‍ജവം കാണിക്കുന്ന സിനിമ ആയിട്ടാണ് ചിത്രം ഒരുക്കിയിരുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്.

ഈ സിനിമ അവസാനിക്കുന്നത് മറ്റൊരു രംഗത്തില്‍ ആയിരുന്നു. സമയത്തിന്റെ പ്രശ്നം കാരണം അത് എടുത്ത് കളഞ്ഞതായിരുന്നു. അതായത്, പ്രേമന്‍ എന്ന മന്ത്രി ഇടതു നിന്ന് വലതിലേക്ക് പോയി. അവിടെ നിന്ന് മത്സരിച്ച് ജയിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

അതുപോലെ ഇടതെന്നോ വലതെന്നോ ഇല്ലാതെ നടക്കുന്ന അഴിമതിക്കാരനായ മന്ത്രിയെയാണ് സിനിമ വിമര്‍ശിക്കുന്നത്. അത് എന്തുകൊണ്ട് ഇടതു പക്ഷം ആയെന്ന് ചോദിച്ചാല്‍ അതിനുള്ള ആര്‍ജവം ഇടതു പക്ഷത്തിലേ ഉള്ളു എന്നത് കൊണ്ടാണ്. ഇത് വല്ലാതെ ഇടതിനെ ആക്രമിക്കുന്ന ഒരു സിനിമയായി തനിക്ക് തോന്നിയിട്ടില്ല.

ഇത് എഴുതുമ്പോഴും സംസാരിക്കുകയും ചെയ്യുമ്പോഴൊക്കെ ഇടതു പക്ഷത്തുള്ള ആളുകളൊക്കെ ഉണ്ടായിരുന്നു. ഇത് പലപ്പോഴും ഇടതിനെ പിന്തുണയ്ക്കുന്ന സിനിമയായി തനിക്ക് തോന്നിയിട്ടുണ്ട്. കൂടെയുള്ളവര്‍ പോലും അത് പറഞ്ഞിട്ടുണ്ട് എന്നാണ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം