മലയാളത്തില്‍ സിനിമ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല, കാരണം 'അത്യാഗ്രഹം': മഹിമ നമ്പ്യാര്‍

പതിനഞ്ചാം വയസ്സില്‍ “കാര്യസ്ഥന്‍” എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മഹിമ നമ്പ്യാര്‍. പിന്നീട് തമിഴില്‍ കൈനിറയെ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ “മധുരരാജ”യിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തി മഹിമ. ചിത്രത്തിനു ശേഷം മലയാളത്തില്‍ പുതിയൊരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് മഹിമ പറയുന്നത്. അതിനു കാരണം തന്റെ ഒരു അത്യാഗ്രഹമാണെന്ന് മഹിമ പറയുന്നു.

“മധുരരാജ കഴിഞ്ഞ് തമിഴിലിപ്പോള്‍ വിക്രം പ്രഭു, ജി.വി. പ്രകാശ്, ആര്യ എന്നിവരുടെ കൂടെ സിനിമകള്‍ ചെയ്തു. മലയാളത്തില്‍ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. വേറൊന്നുമല്ല, മറ്റു ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ അവിടെയുള്ളവര്‍ മലയാള സിനിമയ്ക്കു കൊടുക്കുന്ന ബഹുമാനം ഞാന്‍ ശരിക്കും കണ്ടിട്ടുണ്ട്. അത്രമാത്രം ആളുകള്‍ ശ്രദ്ധിക്കുന്നൊരു ബെസ്റ്റ് ഇന്‍ഡസ്ട്രയില്‍, ബെസ്റ്റ് റോളുകള്‍ മാത്രം ചെയ്താല്‍ മതിയെന്നൊരു അത്യാഗ്രഹം. എന്റെ സ്വന്തം ഭാഷയോടുള്ളൊരു സ്വാര്‍ഥത എന്നു വിളിച്ചാലും ഞാന്‍ സമ്മതിക്കും. കാരണം മലയാളം എനിക്കത്രയ്ക്ക് ഇഷ്ടമാണ്.”

Image may contain: 1 person, standing and outdoor

“സിനിമയാണ് എന്റെ ലോകം. മമ്മൂക്കയുടെ കൂടെ അഭിനയിച്ചു. ഇനി എന്തായാലും ലാലേട്ടന്റെയൊപ്പം അഭിനയിക്കണം. അതുകഴിഞ്ഞ് രജനീകാന്ത്, അജിത്ത്, വിജയ് ദേവരകൊണ്ട, രണ്‍വീര്‍ സിങ്. പിന്നെ, മൈ ഫേവറിറ്റ് വിദ്യാബാലന്റെ കൂടെയും അഭിനയിക്കണം.” വനിതയുമായുള്ള അഭിമുഖത്തില്‍ മഹിമ നമ്പ്യാര്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം