സിനിമയില്‍ സ്ത്രീകള്‍ എത്ര നന്നായി അവരുടെ സൗന്ദര്യം കാത്തുസൂക്ഷിച്ചാലും മമ്മൂട്ടിക്ക് ഒക്കെ ലഭിക്കുന്നത് പോലെയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്ന് നാദിയ മൊയ്തു. കൊച്ചിയില്‍ ഭീഷ്മ പര്‍വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ്സ് ് മീറ്റിലായിരുന്നു നാദിയയുടെ പ്രതികരണം. മമ്മൂട്ടി ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പ്രെസ് മീറ്റിലുണ്ടായിരുന്നു
‘അസൂയ എന്തിന്? സന്തോഷമാണ്. ഇത്രയും നാള് കഴിഞ്ഞാലും സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ സാധിക്കുന്നത് സന്തോഷമാണ്. അതൊരു ഗിഫ്റ്റാണ്, അനുഗ്രഹമാണ്. കുശുമ്പ് എന്തിനാണ് എന്ന് ചോദിച്ചാല്‍ ഇപ്പോഴും അദ്ദേഹത്തിന് അതുപോലെയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. നമ്മള്‍ പെണ്ണുങ്ങള്‍ എത്ര സൗന്ദര്യം കാത്തുസൂക്ഷിച്ചാലും അതുപോലെയുള്ള റോളുകള്‍ കിട്ടുന്നില്ല. അതില്‍ കുശുമ്പുണ്ട്,’ നദിയ പറഞ്ഞു.
ഫാത്തിമ എന്ന കഥാപാത്രത്തെയാണ് നദിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.
അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
…