ഒരു സിനിമയ്ക്കും ഈ ഗതി വരരുത്, ഒരു പോസ്റ്റര്‍ പോലും ഇല്ല..: വിന്‍സി അലോഷ്യസ്

തന്റെ പുതിയ സിനിമയായ ‘രേഖ’യ്ക്ക് വേണ്ടത്ര ഷോകള്‍ ലഭിക്കാത്തതിന്റെ നിരാശ പങ്കുവച്ച് വിന്‍സി അലോഷ്യസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിന്‍സി പ്രതികരിച്ചിരിക്കുന്നത്. ഒരു പോസ്റ്റര്‍ പോലും സിനിമയുടെതായി തിയേറ്ററുകളില്‍ ഇല്ല. ഒരു സിനിമയ്ക്കും ഈ ഗതി വരുത്തരുതെ എന്നാണ് വിന്‍സി പറയുന്നത്.

”ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ആളുകള്‍ ചോദിക്കുന്നു ഷോകള്‍ കുറവാണല്ലോ, ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല.”

”ആകെയുള്ളത് ഞങ്ങളുടെ സിനിമയിലുള്ള വിശ്വാസം മാത്രം. വലിയ സ്റ്റാര്‍ കാസ്റ്റ് ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. ഇനി നിങ്ങളുടെ കയ്യിലാണ്. ഉള്ള തിയേറ്ററില്‍ ഉള്ള ഷോസ് കാണാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നാളെ ഞങ്ങളുടെ സിനിമ അവിടെ കാണില്ല.”

”നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയേറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്” എന്നാണ് വിന്‍സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

Latest Stories

സർക്കാരിന്റെ പാനൽ തള്ളി; ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നല്‍കി

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത

ക്ഷേമ പെൻഷൻ തട്ടിച്ച് 1,458 സർക്കാർ ജീവനക്കാർ; ആരോഗ്യവകുപ്പിൽ മാത്രം 370 പേർ, കർശന നടപടിക്കൊരുങ്ങി ധനവകുപ്പ്

ICL ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് LLCയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷന്‍; ആഗോളതലത്തില്‍ 100ല്‍ പരം പുതിയ ശാഖകളുമായി വിപുലീകരണവും ഉടന്‍

സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞു, തിരിച്ചയച്ചു

ചീഞ്ഞ രാഷ്ട്രീയ കളികളാണ് ഇവിടെ നടക്കുന്നത്, എന്‍ഡോസള്‍ഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം: സീമ ജി നായര്‍