ഒരു മോശം സിനിമയെ ആര്‍ക്കും പറഞ്ഞ് നല്ലതാക്കാന്‍ പറ്റില്ല, അതു പോലെ തന്നെ നല്ലതിനെ മോശമാക്കാനും: ബാലു വര്‍ഗീസ്

നല്ല സിനിമകളെ പറഞ്ഞ് മോശമാക്കാനോ മോശമായതിനെ നന്നാക്കാനോ സാധിക്കില്ലെന്ന് ബാലു വര്‍ഗീസ്. സിനിമയിറങ്ങി മൂന്ന് ദിവസം വരെ റിവ്യൂ പാടില്ലെന്ന തമിഴ്‌നാട്ടിലെ നിര്‍ദേശം പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘വിചിത്രം’ എന്ന സിനിമാ റിലീസിന് മുന്നോടിയായി റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

‘റിവ്യൂ എഴുതുന്നതിനെ തടയാനാകില്ല. ഒരു മോശം സിനിമയെ ആര്‍ക്കും പറഞ്ഞ് നല്ലതാക്കാന്‍ പറ്റില്ല. നല്ലതെങ്കില്‍ മോശമാക്കാനും പറ്റില്ല. മനപൂര്‍വ്വം ഒരു സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നത് ഒരു നല്ല പ്രവണതയല്ല. മികച്ച സിനിമയെ പറഞ്ഞ് മോശമാക്കുന്ന രീതിയുണ്ട്. പക്ഷെ, അവസാനം സിനിമ നല്ലതെങ്കില്‍ ആളുകള്‍ കണ്ടിരിക്കും. മോശമെങ്കില്‍ കാണില്ല,’ ബാലു വര്‍ഗീസ് പറഞ്ഞു.

ബാലു വര്‍ഗീസ് ഷൈന്‍ ടോം ചാക്കോ എന്നിവരാണ് വിചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം അച്ചു വിജയനാണ്.

ജാസ്മിന്റെയും മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍, കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒക്ടോബര്‍ 14 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു