കങ്കുവയ്ക്ക് ക്ലാഷ് ഉണ്ടാവും, 'കങ്കുവ 2'വിന് ക്ലാഷ് വെക്കാൻ ആർക്കും ധൈര്യം കാണില്ല: ജ്ഞാനവേൽ രാജ

തെന്നിന്ത്യൻ സിനിമ ലോകം പ്രതീക്ഷയോടെ നോക്കുന്ന സിനിമയാണ് സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’. ത്രീഡിയിൽ പാൻ ഇന്ത്യൻ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. ഒക്ടോബർ 10 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഫെസ്റ്റിവൽ സീസൺ ആയതുകൊണ്ട് തന്നെ കോളിവുഡിൽ മറ്റ് ചിത്രങ്ങളും റിലീസായി എത്തുന്നുണ്ട്.

രജനികാന്ത് ചിത്രം ‘വേട്ടയ്യൻ’ എത്തുന്നതും ഒക്ടോബറിലാണ്. അതുകൊണ്ട് തന്നെ ഒരുപാട് കാലത്തിന് ശേഷം കോളിവുഡിൽ വീണ്ടും സൂപ്പർതാര ചിത്രങ്ങൾ ക്ലാഷ് റിലീസസായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഇപ്പോഴിതാ കങ്കുവയുടെ നിർമ്മാതാവും സ്റ്റുഡിയോ ഗ്രീനിന്റെ ഉടമയുമായ കെഇ ജ്ഞാനവേൽ രാജ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കോളിവുഡിൽ ചർച്ചയാവുന്നത്. കങ്കുവയ്ക്ക് ഒപ്പം ക്ലാഷ് റിലീസിന് സിനിമകൾ ഉണ്ടാവുമെന്നും, എന്നാൽ കങ്കുവ 2 വിന്റെ കൂടെ ക്ലാഷ് റിലീസ് ചെയ്യാൻ ആർക്കും ധൈര്യം കാണില്ലെന്നുമാണ് ജ്ഞാനവേൽ രാജ പറയുന്നത്.

“ഒക്ടോബര്‍ ആദ്യം വിജയദശമിയും, അവസാനത്തില്‍ ദീപാവലിയുമാണ് ഉള്ളത്. രണ്ടും പ്രധാനപ്പെട്ട ഫെസ്റ്റിവലാണ്. വിജയദശമിക്ക് മറ്റൊരു സിനിമയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്തതുകൊണ്ട് ഞങ്ങള്‍ ആ സമയം തെരഞ്ഞെടുത്തു. ഇനി ഏതെങ്കിലും സിനിമ കങ്കുവയോടൊപ്പം ക്ലാഷ് വെക്കുമോ എന്നറിയില്ല.

അങ്ങനെ ക്ലാഷ് വെക്കുന്നുണ്ടെങ്കില്‍ കങ്കുവയുടെ കണ്ടന്റിനെക്കുറിച്ച് അധികം അറിവില്ലാത്തവരായിരിക്കും. പക്ഷേ രണ്ടാം ഭാഗത്തോടൊപ്പം ക്ലാഷ് വെക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല എന്നത് ഉറപ്പാണ്.” എന്നാണ് ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജ്ഞാനവേൽ രാജ അഭിപ്രായപ്പെട്ടത്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ആദി നാരായണയാണ്. ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിൽ ദിശ പട്ടാണിയാണ് സൂര്യയുടെ നായികയായി എത്തുന്നത്. നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു, കോവൈ സരള തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഒക്ടോബർ 10 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Latest Stories

എന്തുകൊണ്ട് വൈഭവ് സൂര്യവൻഷിയെ രാജസ്ഥാൻ ടീമിലെടുത്തു, ആ കാര്യത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം അത്; സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ

ജാതി സെൻസസ് പരാമർശം; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി, ഹാജരാകാൻ നിർദേശം

ഇനി ഒരു നടനും തിയേറ്ററിലേക്ക് വരണ്ട, അധിക ഷോകളും അനുവദിക്കില്ല; കടുത്ത തീരുമാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ ആത്മഹത്യ: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

രോഹിത് ഗതി പിടിക്കാൻ ആ രണ്ട് കാര്യങ്ങൾ ചെയ്യണം, അടുത്ത ടെസ്റ്റിൽ തിരിച്ചുവരാൻ ചെയ്യേണ്ടത് അത് മാത്രം; സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ

'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം

പൃഥ്വിരാജ് ഒരു മനുഷ്യന്‍ അല്ല റോബോട്ട് ആണ്, ജംഗിള്‍ പൊളിയാണ് ചെക്കന്‍.. സസ്‌പെന്‍സ് നശിപ്പിക്കുന്നില്ല: സുരാജ് വെഞ്ഞാറമൂട്

'വിജയരാഘവൻ വർഗീയ രാഘവൻ', വാ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; വിമർശിച്ച് കെ എം ഷാജി

BGT 2024: രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പരിക്ക് പേടി, ഇത്തവണ പണി കിട്ടിയത് മറ്റൊരു സൂപ്പർ താരത്തിന്; ആശങ്കയിൽ ടീം ക്യാമ്പ്